പാണക്കാട് തങ്ങന്മാരുടെ ഫോട്ടോയും പേരും ദുരുപയോഗം ചെയ്ത് സുഡാപ്പികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം

വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ ഫോട്ടോയും പാണക്കാട് ഹാമിദലി തങ്ങളുടെ പേരും ദുരുപയോഗം ചെയ്ത് എസ്.ഡി.പി.ഐ നോട്ടീസ് പുറത്തിറക്കി.
യഥാര്‍ഥ സമാധാനം ഒരു സ്വപ്നമാകാതിരിക്കാന്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ വിജയപ്പിക്കുക എന്ന തലക്കെട്ടിലാണ് നോട്ടീസ് പ്രസിദ്ധീകരിച്ചത്. നാദാപുരം ഡിവിഷന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പേരില്‍ അച്ചടിച്ചു വിതരണം ചെയ്യുന്ന നോട്ടീസിലാണ് ഈ വ്യാജ പ്രചാരണം. പാണക്കാട് ഹാമിദലി ശിഹാബ് തങ്ങള്‍ എന്ന പേരില്‍ അബ്ബാസലി തങ്ങളുടെ ഫോട്ടോയാണ് നല്‍കിയിരിക്കുന്നത്. ഇത്തരം വിലകുറഞ്ഞ വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. 

അത്തിപ്പറ്റ ഉസ്താദിന് ഒമാനില്‍ സ്വീകരണം

ഒമാന്‍: പ്രമുഖ സൂഫി വര്യന്‍ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന് സൂര്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ഒമാനിലെ സൂറില്‍ സ്വീകരണം നല്‍കി.
സൂറിലെ കെ.എം.സി.സി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന സ്വീകരണയോഗത്തില്‍ അത്തിപ്പറ്റ ഉസ്താദ് ഉദ്‌ബോധന പ്രഭാഷണം നടത്തി. ആരാധനാ കര്‍മങ്ങളും ദിക്‌റുകളും വര്‍ധിപ്പിച്ച് ഇലാഹീ സാമിപ്യം കരസ്ഥമാക്കാനും മന:ശാന്തി നേടാനും വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ചടങ്ങ് അബ്ദുല്‍ ഹമീദ് റഹീമി ബുറൈമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യു.പി മൊയ്തീന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ഹാഫിസ് സിദ്ധീഖ് മൗലവി ഖിറാഅത്ത് നടത്തി. അബ്ദുല്‍ വാഹിദ് ലത്വീഫി, സി.പി.ഹംസ ഹാജി, മുസ്തഫ ഹാജി കാപ്പാട്, സൈനുദ്ദീന്‍ കൊടുവള്ളി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

വിശ്വാസികള്‍ ഒഴുകിയെത്തി; സമസ്‌ത ബഹ്റൈന്‍ ദ്വിദിന പ്രഭാഷണപരമ്പരക്ക്‌ പ്രൌഢോജ്ജ്വലസമാപനം

 മനാമ: പാക്കിസ്ഥാന്‍ ക്ലബിന് ഉള്‍ക്കൊള്ളാനാവാത്ത വിധം ഒഴുകിയെത്തിയ വിശ്വാസി സഞ്ചയത്തെ സാക്ഷി നിര്‍ത്തി സമസ്‌ത ബഹ്‌റൈന്‍ ദ്വിദിന പ്രഭാഷണ പരന്പരക്ക് പ്രൌഢോജ്ജ്വല പരിസമാപ്‌തി. 
സമസ്‌ത കേരള സുന്നി ജമാഅത്ത്‌ ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയുടെ മുഹര്‍റം ദശദിന കാന്പയിന്‍ സമാപനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച പ്രമുഖ വാഗ്‌മി നൗഷാദ് ബാഖവിയുടെ പ്രഭാഷണ പരിപാടിയുടെ സമാപന ദിനത്തിലാണ് സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് വിശ്വാസികള്‍ ഒഴുകിയെത്തിയത്. സ്‌ത്രീ പുരുഷ ഭേദമന്യെ ഒഴുകിയെത്തിയ ആയിരങ്ങളെ ഉള്‍ക്കൊള്ളാനാവാതെ പാക്കിസ്ഥാന്‍ ക്ലബ്ബ് അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പുമുട്ടുകയായിരുന്നു 
(ജീവിതം സാക്ഷി പറയുന്നു) എന്ന ബാനറില്‍ രണ്ടു ദിവസങ്ങളിലായി നടന്ന പ്രഭാഷണ പരമ്പര പൂര്‍ണ്ണമായും പ്രവാസികളുമായി ബന്ധപ്പെടുത്തിയുള്ള അവതരണമായിരുന്നതിനാല്‍ പാതിരാ വരെ നീണ്ട പ്രഭാഷണവും തുടര്‍ന്നുള്ള കൂട്ടു പ്രാര്‍ത്ഥനയും അവസാനിച്ചാണ് വിശ്വാസികള്‍ പിരിഞ്ഞത്. 
ഇഹലോകത്തെ ജീവിതം പരലോകത്ത് സാക്ഷിപറയുമെന്ന ചിന്തയോടെ നാം ജീവിക്കണമെന്നും തന്‍റെ സ്വകാര്യ നിമിഷങ്ങളെല്ലാം അല്ലാഹുവിന്‍രെ പ്രീതിയില്‍ തന്നെയാണ് ചിലവഴിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്നും ബാഖവി ഓര്‍മ്മിപ്പിച്ചു.

സമസ് ത ബഹ്റൈന്‍ മുഹര്‍റം കാന്പയിന്‍; നൗഷാദ് ബാഖവിയുടെ ദ്വിദിന പ്രഭാഷണം ഇന്ന് മുതല്‍

ഉസ്താദ് മുസ്ഥഫ അശ്റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്യും
ബഹ്റൈനിലെത്തിയ നൗഷാദ് ബാഖവിക്കും മുസ്ഥഫ അശ്റഫിക്കും
സമസ്ത ബഹ്റൈന്‍ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും
ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കിയപ്പോള്‍..
മനാമ: പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ നൗഷാദ് ബാഖവിയുടെ ദ്വിദിന മത പ്രഭാഷണം ഇന്നും നാളെയും (വെള്ളി, ശനി) മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കും. ചടങ്ങ് സുന്നി കേരളത്തിന്‍രെ ആവേശവും പ്രമുഖ വാഗ്മിയുമായ മുസ്ഥഫാ അശ്റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള സുന്നി ജമാഅത്തിന്‍റെ നേതൃത്വത്തില്‍ മുഹര്‍റം ദശദിന കാന്പയിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ ബഹ്റൈനിലുടനീളം വിവിധ ഏരിയകള്‍ കേന്ദ്രീകരിച്ച് ഉദ്ബോധന സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ സമാപനത്തിന്‍റെ ഭാഗമായാണ് പ്രമുഖ വാഗ്മിയായ നൗശാദ് ബാഖവിയുടെ ദ്വിദിന മത പ്രഭാഷണ പരന്പര സംഘടിപ്പിച്ചിരിക്കുന്നത്. 
"ജീവിതം സാക്ഷിപറയുന്നു" എന്ന വിഷയത്തില്‍ നടക്കുന്ന ദ്വിദിന മത പ്രഭാഷണം ഇന്നും നാളെയും രാത്രി 8 മണി മുതല്‍ ആരംഭിക്കും. 
കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ വാഗ്മിയായ നൗഷാദ് ബാഖവിയുടെ ബഹ്റൈന്‍ പ്രഭാഷണം മുഹര്‍റം മാസത്തിലെ ശ്രേഷ്ഠ ദിനങ്ങളായ ആശൂറാഅ് താസൂആഅ് ദിനങ്ങളിലാണ് എന്നത് ശ്രദ്ധേയമാണ്. 
സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും മറ്റു പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. പ്രഭാഷണ നഗരിയിലെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്-00973-17227975

ഫാഷിസ്റ്റ് പ്രതിരോധത്തിന് പ്രായോഗിക നിര്‍ദ്ദേശങ്ങളുമായി എസ്.കെ.എസ്.എസ്.എഫ് ദേശീയ സെമിനാര്‍

 എഴുത്തുകാരുടെ പ്രതിഷേധം പുത്തന്‍ പ്രതീക്ഷ – ഇ.ടി
കോഴിക്കോട് : രാജ്യത്ത് വളര്‍ന്നുവരുന്ന ഫാഷിസ്റ്റ് കടന്നാക്രമണങ്ങള്‍ക്കും, അരക്ഷിതാവസ്ഥ വിതറുന്ന ഐ.എസ് തീവ്രവാദത്തിനും പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച് ‘മതം മതേതര ഇന്ത്യക്ക് ‘ എന്ന വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. ഫാഷിസത്തിനെതിരേ എഴുത്തുകാരും സാംസ്‌കാരിക നായകന്‍മാരും നടത്തുന്ന പ്രതിഷേധങ്ങളും പ്രതികരണങ്ങളും മതേതര സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്ന് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രസ്താവിച്ചു. അടിയന്തരാവസ്ഥ കാലത്തുപോലും പ്രതികരിക്കാന്‍ തയ്യാറാവാത്ത എഴുത്തുകാര്‍ ഭരണകൂട ഭീകരതക്കെതിരേ പ്രതികരിക്കുന്നത് രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണി തിരിച്ചറിഞ്ഞതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. 

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികളുടെ ആശീര്‍വാദത്തോടെയാണ് ഐ.എസ് രംഗപ്രവേശനം ചെയ്തതെന്ന് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫ. എ.കെ രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സലഫി ആശയങ്ങള്‍ ഐ. എസിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഫലസ്തീന്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ ജനശ്രദ്ധയില്‍ നിന്നകറ്റാന്‍ ഇവരുടെ സാന്നിധ്യം കാരണമായതാണ് ഐ.എസിന്റെ വരവില്‍ ഇസ്രാഈല്‍ സന്തോഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, പി.എം. സ്വാദിഖലി, കെ.ഇ.എന്‍ കുഞ്ഞഹമ്മദ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.

ആക്കോട് ഇസ്‌ലാമിക് സെന്റര്‍ : ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

വാഴക്കാട് : ആക്കോട് ഇസ്‌ലാമിക് സെന്റ് വിരിപ്പാടം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു. ദാറുല്‍ ഹുദ വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ്‌വി കൂരിയാടിന്റെ അദ്ധ്യക്ഷതയില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇബ്രാഹിം എളേറ്റില്‍ (കെ.എം.സി.സി യു.എ.ഇ. നാഷണല്‍ കമ്മിറ്റി), ആബിദ് ഹുദവി, ഹാഫിള് സയീദ് വാഫി, സ്വഫാന്‍ ഹുദവി മമ്പാട്, ടി.ടി അബ്ദുല്‍ ഹമീദ് ഫൈസി, എം.സി അബ്ദുല്‍ റഹ്മാന്‍ ഹാജി, എം.കെ മുഹമ്മദ് കബീര്‍ ഹാജി, പൂതാല മുഹമ്മദ്, കുട്ടി ഉസ്താദ്, അലി അക്ബര്‍ ഊര്‍ക്കടവ്, ഡോ. എ.ടി ജബ്ബാര്‍, സി.ടി. റഫീഖ്, റാഷിദ് ഹുദവി എന്നിവര്‍ പ്രസംഗിച്ചു. മുസ്തഫ ഹുദവി ആക്കോട് സ്വഗതവും സി.വി.എ കബീര്‍ നന്ദിയും പറഞ്ഞു.

കാന്തപുരം വിഭാഗത്തിന്റെ അനുഭാവിപോലും തെരഞ്ഞെടുക്കപ്പെടില്ല: സമസ്ത

കോഴിക്കോട്: മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശാധികാരങ്ങള്‍ സംരക്ഷിക്കാന്‍ മഹാന്മാരായ പൂര്‍വകാല നേതാക്കള്‍ രൂപംകൊടുത്ത മുസ്‌ലിംലീഗില്‍ വിഭാഗീയതകള്‍ക്കതീതമായി എല്ലാ വിഭാഗം മുസ്‌ലിംകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും എല്ലാ വിഭാഗം ആളുകള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിധ്യം മുസ്‌ലിംലീഗ് നല്‍കിവരുന്നുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാരും സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാരും പ്രസ്താവനയില്‍ പറഞ്ഞു.
സമസ്തയെ സഹായിക്കുന്ന മുസ്‌ലിംലീഗുകാരെ പരാജയപ്പെടുത്തുമെന്ന കാന്തപുരത്തിന്റെ പ്രസ്താവന ധിക്കാരവും അതിരുകടന്നതും മുസ്‌ലിംലീഗില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗവുമാണ്. മുസ്‌ലിം രാഷ്ട്രീയ രംഗത്ത് ഓരോ സംഘടനയും തങ്ങളുടെ ആളുകളെ മാത്രം വിജയിപ്പിക്കുകയും പ്രതിയോഗികളെ പരാജയപ്പെടുത്തുകയും ചെയ്യുന്ന അപകടകരമായ പ്രവണതയ്ക്കു തുടക്കംകുറിച്ചാല്‍ കാന്തപുരം ഗ്രൂപ്പിന്റെ ഒരു അനുഭാവിപോലും വരുന്ന തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെടില്ല.
മുസ്‌ലിംലീഗിന്റെ ആദരണീയനായ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അവമതിച്ചുകൊണ്ടും മുസ്‌ലിംലീഗിനുമേല്‍ കുതിരകയറിക്കൊണ്ടും പരസ്യപ്രസ്താവന നടത്തുന്ന കാന്തപുരത്തെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥികളെയും എന്തുചെയ്യണമെന്ന് ഉദ്ബുദ്ധരായ സമൂഹം തീരുമാനിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.-suprabhaatham

മമ്പുറം ആണ്ടുനേര്‍ച്ച: ദിക്‌റ് ദുആ സമ്മേളനം നാളെ

വിജ്ഞാന സദസുകള്‍ ഇന്നു സമാപിക്കും
തിരൂരങ്ങാടി: 177ാമത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി മൂന്നു ദിവസങ്ങളിലായി നടക്കുന്ന വിജ്ഞാന സദസുകള്‍ ഇന്നു സമാപിക്കും. ഇന്നു പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
ഇന്നലെ നടന്ന സദസില്‍ അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ പ്രഭാഷണം നടത്തി. ഹസന്‍ കുട്ടി ബാഖവി അധ്യക്ഷനായി. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കെ.സി മുഹമ്മദ് ബാഖവി, യു. ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക് , കുഞ്ഞാലന്‍ ഹാജി വെളിമുക്ക് സംബന്ധിച്ചു. എ.പി മുസ്തഫ ഹുദവി അരൂര്‍ സ്വാഗതവും ജാബിറലി ഹുദവി പടിഞ്ഞാറ്റുമുറി നന്ദിയും പറഞ്ഞു.
നാളെ രാത്രി ദിക്‌റ് ദുആ സമ്മേളനം നടക്കും. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്്‌ലിയാര്‍ പ്രാര്‍ഥനാ മജ്‌ലിസിനു നേതൃത്വം നല്‍കും. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്്‌ലിയാര്‍, കോഴിക്കോട് വലിയ ഖാസി അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ഫള്ല്‍ തങ്ങള്‍ മേല്‍മുറി, കാളാവ് സൈതലവി മുസ്്‌ലിയാര്‍ സംബന്ധിക്കും.
21നു രാവിലെ ഒന്‍പതു മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്‌രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനാകും. ഉച്ചയ്ക്കു രണ്ടിനു സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ആണ്ടുനേര്‍ച്ച സമാപിക്കും.
..................................................................................................................................................................
മമ്പുറം തങ്ങളുടെ ജീവിതം പോരാട്ടങ്ങളുടേതു മാത്രമല്ല: സെമിനാര്‍
തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ ജീവിതത്തിലെ ആത്മീയവും സാമുദായികവുമായ ഇടങ്ങളെ കൂടുതല്‍ പഠനവിധേയമാക്കണമെന്നും സായുധ പോരാട്ടങ്ങളുടേതു മാത്രമാക്കി ചുരുക്കരുതെന്നും ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ യു.ജി സ്റ്റുഡന്‍സ് യൂനിയന്‍ സംഘടിപ്പിച്ച മമ്പുറം തങ്ങള്‍ ചരിത്ര സെമിനാര്‍.

മന്പുറം ആണ്ടു നേര്‍ച്ച; മതപ്രഭാഷണ പരന്പര (SKICR Record)

മന്പുറം ആണ്ടു നേര്‍ച്ച യോടനുബന്ധിച്ച് മഖാം പരിസരത്ത് നടന്നു വരുന്ന മതപ്രഭാഷണ പരന്പരകളുടെ കൂടുതല്‍ റെക്കോര്‍ഡുകള്‍ ലഭിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യുക.
(സമസ്ത കേരള ഇസ്ലാമിക് ക്ലാസ്സ് റൂം)തത്സമയ സംപ്രേഷണത്തില്‍ നിന്ന്

മുഹര്‍റം ദ്വിദിന മത പ്രഭാഷണം; നൗഷാദ് ബാഖവി വെള്ളിയാഴ്ച ബഹ്റൈനിലെത്തുന്നു

മനാമ: പ്രമുഖ വാഗ്മിയും യുവ പണ്‌ഢിതനുമായ എ.എം. നൗഷാദ് ബാഖവി ചിറയിന്‍ കീഴ് 23ന് വെള്ളിയാഴ്ച ബഹ്‌റൈനിലെത്തുന്നു. ഈ മാസം 23.24 (വെള്ളി, ശനി)തീയ്യതികളില്‍ മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടക്കുന്ന ദ്വിദിന മത പ്രഭാഷണത്തിനാണ് ബാഖവി ബഹ്റൈനിലെത്തുന്നത്.
മുഹര്‍റത്തോടനുബന്ധിച്ച് സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി നടത്തുന്ന ദശദിന കാന്പയിന്‍റെ സമാപനത്തോടനുബന്ധിച്ച് "ജീവിതം സാക്ഷിപറയുന്നു" എന്ന വിഷയത്തിലാണ് ബാഖവിയുടെ ദ്വിദിന മത പ്രഭാഷണം മനാമ പാക്കിസ്ഥാന്‍ ക്ലബ്ബില്‍ സംഘടിപ്പിക്കുന്നത്. 
കേരളത്തിനകത്തും പുറത്തും വിശ്വാസികള്‍ തടിച്ചു കൂടുന്ന പ്രമുഖ വാഗ്മിയായ നൗഷാദ് ബാഖവിയുടെ ബഹ്റൈന്‍ പ്രഭാഷണം മുഹര്‍റം മാസത്തിലെ ശ്രേഷ്ഠ ദിനങ്ങളായ ആശൂറാഅ് താസൂആഅ് ദിനങ്ങളിലാണ് എന്നത് ശ്രദ്ധേയമാണ്. 
ഈ ദിവസങ്ങളില്‍ രാത്രി 8 മണി മുതലാണ് പ്രഭാഷണം ആരംഭിക്കുക. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ നേതാക്കളും മറ്റു പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. പ്രഭാഷണ നഗരിയിലെത്തുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സ്ഥല സൗകര്യം ഏര്‍പ്പെടുത്തും.

‘മതം മതേതര ഇന്ത്യക്ക് ‘ SKSSF ദേശീയ സെമിനാര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇ-മെയില്‍ / ടെലിഫോണ്‍ മുഖേനെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം
കോഴിക്കോട് : ‘മതം മതേതര ഇന്ത്യക്ക്’ എ പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കു കാമ്പയിനിന്റെ ഭാഗമായി ഈ മാസം 17ന് കോഴിക്കോട് നടക്കു ദേശീയ സെമിനാറില്‍ പങ്കെടുക്കു വര്‍ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മതേതരത്വത്തിന്റെ പ്രതിസന്ധികള്‍, മത തീവ്രവാദവും തീവ്രമതേതരത്വവും, തീവ്രവാദത്തിന്റെ ശിഥിലീകരണ അജണ്ട, ആഗോള വേരുകള്‍, ഹിന്ദുത്വവും ഫാഷിസവും, ജിഹാദ് തുടങ്ങിയ വിഷയങ്ങളില്‍ അക്കാദമിക് രംഗത്തെ പ്രഗല്‍ഭരും ഗവേഷകരും പ്രബന്ധം അവതരിപ്പിക്കും. രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ നടക്കു സെമിനാറില്‍ സംബന്ധിക്കുവര്‍  skssfseminar786@gmail.com എന്ന മെയിലേക്കോ 9745894055 എ നമ്പറിലേക്കോ പേരും വിവരവും അയക്കണം.

”മതം മതേതര ഇന്ത്യക്ക് ” SKSSF ദേശീയ സെമിനാര്‍: പ്രൊഫ. എ.കെ. രാമകൃഷ്ണന്‍ പങ്കെടുക്കും

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും
കോഴിക്കോട് : "മതം മതേതര ഇന്ത്യക്ക് ” എ പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കു കാമ്പയിനിന്റെ ഭാഗമായി ഈ മാസം 17ന് കോഴിക്കോട് നടക്കു ദേശീയ സെമിനാറില്‍ പ്രമുഖ അന്താരാഷ്ട്ര വിചഷണന്‍ ജെ.എന്‍.യു പശ്ചിമേശ്യന്‍ പഠന വഭാഗം മേധാവിയുമായ പ്രൊഫ. എ.കെ. രാമകൃഷണന്‍ മുഖ്യത്ഥിയായി പങ്കെടുക്കും. ഐ.എസ് ഉല്‍ഭവവും വളര്‍ച്ചയും. എ വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെ പുതിയ ബസ്റ്റാന്റിന് സമീപമുള്ള കെ.പി. കേശവമേനോന്‍ ഹാളില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സെമിനാര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.
തീവ്രവാദം, ഫാഷിസം എി രണ്ട് സെഷനുകളിലായി നടക്കു അക്കാദമിക ചര്‍ച്ചയില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, പി.എം. സ്വാദിഖലി തുടങ്ങിയവര്‍ യഥാക്രമം ജീഹാദ് അറിഞ്ഞതിനപ്പുറം, ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം, സാംസ്‌കാരിക പ്രതിരോധം, പ്രായോഗിക ജനാധിപത്യം തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ. കെ.ടി. ജാബിര്‍ ഹുദവി, അഡ്വ. സി.കെ ഫൈസല്‍, മുസ്തഫ മുണ്ടുപാറ, കെ.മോയിന്‍കു’ി മാസ്റ്റര്‍, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, അയ്യൂബ് കൂളിമാട്, സ്വാദിഖ് ഫൈസി താനൂര്‍, മുജീബ് ഫൈസി പൂലോട്, ഡോ. ഫൈസല്‍ ഹുദവി മാര്യാട്, ബഷീര്‍ ഫൈസി ദേശമംഗലം, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

കേരളത്തിൽ മുഹറം നാളെ (ബുധന്‍) മുതൽ; ആശൂറാ ദിനം ഒക്ടോബര്‍ 23ന് വെള്ളിഴായ്ച്ച

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ബുധന്‍) മുഹറം ഒന്നും മുഹറം 10 (ഒക്ടോബര്‍ 23) വെള്ളിയാഴ്ച്ചയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാസര്‍ഗോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

ഉസ്താദ് അബ്ദുല്‍ ഹമീദ് ഫൈസി അന്പലക്കടവിന്‍റെ ചാനല്‍ അഭിമുഖവും യാഥാര്‍ത്ഥ്യവും (Report With Sound)

ഉസ്താദ് അബ്ദുല്‍ ഹമീദ് ഫൈസിയുടെ വിശദീകരണം
ഇടതുപക്ഷത്തെ പിന്തുണയ്ക്കണമെന്ന പ്രചാരണം വാസ്തവവിരുദ്ധം: ഹമീദ് ഫൈസി
കോഴിക്കോട്: ഫാസിസത്തിനെതിരേ ശക്തമായ നിലപാടെടുത്ത ഇടതുപക്ഷത്തെ വരുന്ന തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കണമെന്ന നിലയില്‍ തന്റെ പേരില്‍ ഒരു ചാനല്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നും ആരും തെറ്റിദ്ധരിക്കരുതെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവനയില്‍ പറഞ്ഞു.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്ന സമസ്തയുടെ പ്രഖ്യാപിത രാഷ്ട്രീയ നിലപാടില്‍ ഒരുമാറ്റവും ഇല്ല. ദാദ്രി കൊലപാതകത്തെ സംബന്ധിച്ച് ചോദിച്ച ലേഖകന്‍ തെരഞ്ഞെടുപ്പിനെ കുറിച്ചോ, പിന്തുണയെക്കുറിച്ചോ വോട്ട് രേഖപ്പെടുത്തുന്നതിനെ സംബന്ധിച്ചോ ഒരക്ഷരംപോലും ചോദിക്കുകയോ താന്‍ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യന്‍ മതേതരത്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഫാസിസമാണെന്നും ഫാസിസത്തിനെതിരേ ഇടതുപക്ഷ കക്ഷികള്‍ പ്രത്യേകിച്ച് സി.പി.എം എടുത്ത സമീപനം അഭിനന്ദനാര്‍ഹമാണെന്നും ആ വിഷയത്തില്‍ അവര്‍ എല്ലാ പിന്തുണയും അര്‍ഹിക്കുന്നതാണെന്നും ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു.
എസ്.എഫ്.ഐ നടത്തുന്ന ബീഫ് ഫെസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത്തരത്തില്‍ സംഘര്‍ഷമുണ്ടാക്കുന്ന സമര പരിപാടികളോട് യോജിപ്പില്ലെന്നും ഫാസിസത്തിനെതിരേ മുസ്്‌ലിംലീഗ് ശക്തമായ നിലപാടെടുക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് മുസ്‌ലിം രാഷ്ട്രീയ പാര്‍ട്ടിയായ ലീഗല്ല ഈ വിഷയത്തില്‍ ശക്തമായ നടപടിയെടുക്കേണ്ടതെന്നും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള ഇതര കക്ഷികളാണെന്നും ചൂണ്ടിക്കാണ്ടി. ഇതിനപ്പുറം ഒരു വാക്കുപോലും പറഞ്ഞതായി ആ ലേഖകന് ചൂണ്ടിക്കാണിക്കാനാകില്ല. വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ കെട്ടിച്ചമച്ച് ഒരു പ്രസ്ഥാനത്തെ സമൂഹ മധ്യേ തെറ്റിദ്ധരിപ്പിക്കുന്ന അങ്ങേയറ്റം ജുഗുപ്താസവഹവും നിന്ദ്യവുമായ പ്രവര്‍ത്തനം ഒരു മത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന ചാനലില്‍ വരുന്നത് പ്രതിഷേധാര്‍ഹമാണ്. അദ്ദേഹം പറഞ്ഞു.
ഉസ്താദിന്‍റെ ചാനല്‍ അഭിമുഖവും അതുമായി ബന്ധപ്പെട്ട് വൈകുന്നേരം ഇതേ ചാനലില്‍ നടന്ന ചര്‍ച്ചയും താഴെ നല്കുന്നു..

സമസ്ത: രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല: എസ്.വൈ.എസ്

 കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പ്രത്യേകമായി അനുകൂലിക്കുകയോ, എതിര്‍ക്കുകയോ ചെയ്യുന്നില്ലെന്ന് 1979 നവംബര്‍ 29ന് ചേര്‍ന്ന മുശാവറ ആധികാരികമായി തീരുമാനിച്ചിട്ടുണ്ടണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതായി തീരുമാനിച്ചിട്ടില്ലെന്നും സുന്നീ യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ ഹാജി കെ മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് അബ്ദുസമദ് പൂക്കോട്ടൂര്‍, ട്രഷറര്‍ അബ്ദുറഹിമാന്‍ കല്ലായി എന്നിവര്‍ പ്രസ്താവിച്ചു.
ബാഫഖി തങ്ങളും, പൂക്കോയ തങ്ങളും, കണ്ണിയത്ത് ഉസ്താദും, ശംസുല്‍ ഉലമയും പഠിപ്പിച്ച പാഠവും മാതൃകയുമാണ് സമസ്തയുടെ മത-രാഷ്ട്രീയ നയങ്ങള്‍. ഇന്ത്യന്‍ മതേതരത്വം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഫാഷിസമാണെന്നും ഫാഷിസത്തെ നേരിടുന്ന വിഷയത്തില്‍ എല്ലാ മതേതര കക്ഷികളും ഒന്നിക്കണമെന്നും ഫാസിസത്തെ ചെറുക്കാന്‍ മുസ്‌ലിം സംഘടിത ശക്തി പ്രബലപ്പെടുത്തി മതേതര പ്രസ്ഥാനങ്ങളെ കൂടുതല്‍ സഹായിക്കുകയും സഹകരിക്കുകയുമാണ് ചെയ്യേണ്ടണ്ടതെന്നും നേതാക്കള്‍ പറഞ്ഞു.
ഇന്ത്യന്‍ രാഷ്ട്രീയ ഭൂമിയില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് അധികമൊന്നും ഇടമില്ലെന്ന് അവര്‍ തെളിയിച്ചിട്ടുണ്ടണ്ട്. ഇപ്പോഴും ബിഹാറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മതേതര ശക്തിയെ ദുര്‍ബലമാക്കുന്ന വിധം ഫാസിസ്റ്റുകള്‍ക്ക് സഹായമാകുന്ന രാഷ്ട്രീയ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചു കാണുന്നത്.

കഥാപ്രസംഗ വേദികളില്‍ കാല്‍നൂറ്റാണ്ട്് പിന്നിട്ട് കെ.എസ് മൗലവി

വല്ലപ്പുഴ: ഇസ്്‌ലാമിക കഥാപ്രസംഗ രംഗത്ത് കാല്‍ നൂറ്റാണ്ടിന്റെ ഖ്യാതിയുമായി ജൈത്രയാത്ര തുടരുകയാണ് കളത്തില്‍ സുലൈമാന്‍ എന്ന കെ.എസ് മൗലവി മുണ്ടക്കോട്ടുകുറുശ്ശി. മതപ്രബോധന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഹേതുവായിരുന്ന കഥാകദനം ഇന്ന് അന്യമായിക്കൊണ്ടിരിക്കുമ്പോള്‍ ഈ രംഗത്ത് വ്യത്യസ്തഥകള്‍ സ്വീകരിച്ച് അനുവാചക ഹൃദയങ്ങളില്‍ മാപ്പിളപ്പാട്ടിന്റെ ഇമ്പമാര്‍ന്ന ഈരടികളിലൂടെ ഇസ്്‌ലാമിക ചരിത്രത്തിന്റെ അനുഭൂതി സൃഷ്ടിച്ചെടുക്കുന്ന കേരളക്കരയിലെ ചുരുക്കം കലാകാരില്‍ ശ്രദ്ധേയനാണ് ഇദ്ദേഹം.
വളരെ ചെറുപ്രായത്തില്‍ ഇരുപത്തി ഒന്നാമത്തെ വയസ്സില്‍ ഈ രംഗത്തേക്ക് കടന്ന് വന്നപ്പോള്‍ അവതരണത്തിന് തെരഞ്ഞടുത്തിരുന്നത് സ്വന്തമായി എഴുതിയ കഥകളായിരുന്നു. ആദ്യം അവതരിപ്പിച്ച കഥാപ്രസംഗം 'മൂസാനബിയും ഫിര്‍ഔനും' എന്ന ചരിത്രമായിരുന്നു. ഈ രംഗത്തേക്ക് കൈപിടിച്ചുയര്‍ത്തിയ വന്ദ്യ ഗുരുക്കന്‍മാരെയും ഇദ്ദേഹം ആദരവോടെ ഓര്‍ക്കുന്നു. പാടാന്‍ കഴിഞ്ഞില്ലെങ്കിലും ചെറുപ്രായത്തില്‍ മാപ്പിളപ്പാട്ടിനോട് വളരെ താല്‍പര്യമായതിനാല്‍ ഗാന രചനയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിരുന്നു. മാപ്പിളപ്പാട്ട് ആസ്വാദകരുടെ നാവിന്‍തുമ്പില്‍ ഇപ്പോഴും കൊണ്ട് നടക്കുന്ന 'ആകെ സത്തിലുമുത്തൊളി', 'ഈത്തമരത്തിന്റെ ഓലത്തുമ്പത്തിരുന്നു കുറുകും പനങ്കിളി' എന്നീ ഗാനങ്ങളുടെ രചയിതാവ് കെ.എസ് മൗലവിയാണെന്ന കാര്യം പലര്‍ക്കും അറിയില്ല.

വെങ്ങപ്പള്ളി ശംസുല്‍ ഉലമാ അക്കാദമിയില്‍ 'സ്‌നേഹപൂര്‍വ്വം സുപ്രഭാതം'

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ സ്‌നേഹപൂര്‍വ്വം സുപ്രഭാതം പദ്ധതിക്ക് തുടക്കമായി. ഇടിയംവയല്‍ സ്വദേശി കോണ്‍ട്രാക്ടര്‍ ടി നൗഫലാണ് പത്രം സ്‌പോണ്‍സര്‍ ചെയ്തത്.
പദ്ധതിയുടെ ഉദ്ഘാടനം കോളജ് ലീഡര്‍ ബാദുഷ ചേളാരിക്ക് നല്‍കി പാണക്കാട് ശഹീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മാനേജര്‍ എ.കെ സുലൈമാന്‍ മൗലവി അധ്യക്ഷനായി. ഓര്‍ഗനൈസര്‍ ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി ഉഗ്രപുരം, മുഈനുദ്ദീന്‍ ബാഖവി, ഷിജില്‍ വാഫി, നാഫിഹ് വാഫി, ജംഷാദ് മാസ്റ്റര്‍, നാസിദ് മാസ്റ്റര്‍, കുഞ്ഞിമുഹമ്മദ് ദാരിമി, അബ്ദുല്ല ബാഖവി, ബീരാന്‍കുട്ടി ബാഖവി എന്നിവര്‍ സംബന്ധിച്ചു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ 2002ല്‍ ആരംഭിച്ച സ്ഥാപനം 13-ാം വാര്‍ഷിക രണ്ടാം സനദ്ദാന സമ്മേളനത്തിന്റെ ഒരുക്കത്തിലാണ്. ഇതിനകം 70 വിദ്യാര്‍ഥികള്‍ വാഫി പഠനം പൂര്‍ത്തിയാക്കി വിവിധ മഹല്ലുകളില്‍ സേവനം ചെയ്തു വരുന്നു.
വാഫി, ഉമറലി തങ്ങള്‍ സ്മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് എന്നിവിടങ്ങളിലായി ക്യാംപസില്‍ 200ലധികം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. ജില്ലാ ഖാസി കൂടിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രസിഡന്റ്.

ശാഫി മാഹിരി കുടുംബ സഹായ കമ്മിറ്റി രൂപീകരിച്ചു

ഫറോക്ക്: മദ്‌റസയില്‍ നിന്നു വീട്ടിലേക്കു പോകും വഴി കൊണ്ടോട്ടിയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഫറോക്ക് റെയ്ഞ്ചിലെ കോട്ടപ്പാടം നൂറുല്‍ ഹുദാ മദ്‌റസാ അധ്യാപകനായ മുഹമ്മദ് ശാഫി മാഹിരിയുടെ (24) കുടുംബത്തെ സഹായിക്കുന്നതിന് ഫറോക്ക് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, റെയ്ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംയുക്തമായി സഹായ കമ്മിറ്റി രൂപീകരിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (മുഖ്യ രക്ഷാധികാരി), കെ ഹൈദര്‍ ഫൈസി (പേട്ട ഖാസി), ടി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ (ചെമ്മല്‍ ഖാസി), എം കോയക്കുട്ടി തങ്ങള്‍, പി.എ മുഹമ്മദ് ബാഖവി, കെ കോയ ഹാജി, കെ ബാവ ഹാജി, എം.സി.എം ഹനീഫ ഹാജി (രക്ഷാധികാരികള്‍). വി.പി അബ്ദുല്‍ ലത്തീഫ് ദാരിമി (ചെയര്‍മാന്‍), എന്‍.പി അഹ്മദ്കുട്ടി ഹാജി, പി.എ വാരിദ്, പി മുഹമ്മദലി ദാരിമി, കെ.എം ലത്തീഫ് ഹാജി, എ മുഹമ്മദലി ഫൈസി (വൈസ് ചെയര്‍മാന്‍), പി ഹസൈനാര്‍ ഫൈസി (ജനറല്‍ കണ്‍വീനര്‍), കെ അബ്ദുല്‍ കരീം മുസ്‌ലിയാര്‍, വി.ടി അഷ്‌റഫ് മുസ്‌ലിയാര്‍, കെ.എം മുസ്തഫ മാഹിരി, പി.പി സിറാജ് ഫൈസി, ടി മുജീബ് മുസ്്‌ലിയാര്‍, കെ.സി റാസിഖ് യമാനി (കണ്‍വീനര്‍മാര്‍), എം.എ ലത്തീഫ് ഹാജി കഷായപ്പടി (ട്രഷറര്‍). അക്കൗണ്ട് നമ്പര്‍ 101100010009681 (ഫറോക്ക് അര്‍ബന്‍ ബാങ്ക് ).

എട്ടാമത് സംസ്ഥാന വാഫി,വഫിയ്യ കലോത്സവം (RECORD)

കേരള ഇസ്ലാമിക് ക്ലാസ്സ് റൂം തല്‍സമയം സംപ്രേഷണം ചെയ്ത എട്ടാമത് സംസ്ഥാന വാഫി,വഫിയ്യ കലോത്സവത്തിന്‍റെ കൂടുതല്‍ റെക്കോര്‍ഡുകള്‍ ഇവിടെ കേള്‍ക്കാം

ഹിജ്‌റാബ്ദം: പുതുവര്‍ഷത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍

വീണ്ടുമൊരു മുഹര്‍റം മാസം കൂടി സമാഗതമാകുന്നു. നമ്മുടെ ആയുസില്‍ നിന്നും ഒരാണ്ട് കൂടി കൊഴിഞ്ഞു പോകുന്നു. ഓരോ പുതു വര്‍ഷവും ആയുസ് നീണ്ടു കിട്ടിയതിന് പ്രപഞ്ചനാഥനോട് നന്ദി പ്രകടിപ്പിക്കാനും കഴിഞ്ഞു പോയ ദിനരാത്രങ്ങളില്‍ സംഭവിച്ച തെറ്റുകളില്‍ പശ്ചാത്തപിക്കാനുമുള്ളതാകണം.
മാനവിക ചരിത്രത്തിലെ നിര്‍ണായകമായ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മാസമാണ് മുഹര്‍റമെന്നത് വസ്തുതയാണ്. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ ഭരണകാലം. ലോകത്തിന്റെ നാനാദിക്കുകളിലും ഇസ്‌ലാം പ്രചരിച്ചു. ലോക മുസ്‌ലിംകള്‍ക്ക് പൊതുവായൊരു കാലഗണനാ രീതി വേണമെന്ന ആവശ്യമുയര്‍ന്നു. എന്തിനെ അടിസ്ഥാനപ്പെടുത്തിയാകണം വര്‍ഷാരംഭം എന്ന ചര്‍ച്ചയില്‍ പലരും പല അഭിപ്രായങ്ങളും ഉന്നയിച്ചു. നബി(സ)യുടെ ജനം, പ്രവാചകത്വം, വഫാത്ത് തുടങ്ങിയ പല നിര്‍ദേശങ്ങളും ഉയര്‍ന്നു വന്നു. ഒടുവില്‍ പ്രവാചക ചരിത്രത്തിലെ അനുപമമായ സംഭവമായ ഹിജ്‌റയാകാമെന്ന അഭിപ്രായത്തിന് പ്രാമുഖ്യം ലഭിച്ചു. ജനിച്ച നാട്ടില്‍ പ്രബോധന ദൗത്യം തടസ്സപ്പെടുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ മക്കയില്‍ നിന്നും മദീനയിലേക്ക് നടത്തിയ ചരിത്ര പ്രസിദ്ധമായ പലായനമാണല്ലോ ഹിജ്‌റ.
സഹനത്തിന്റെയും ആത്മ സമര്‍പ്പണത്തിന്റെയും മഹിതമായ പാഠങ്ങളാണ് ഹിജ്‌റ ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. പ്രവാചകന്‍(സ)യും അനുചരന്മാരും അല്ലാഹുവിന്റെ വഴിയില്‍ സര്‍വം സമര്‍പ്പിച്ച് കൊണ്ട് നടത്തിയ ഹിജ്‌റ പതിനാല് നൂറ്റാണ്ടുകള്‍ക്കിപ്പുറവും മുസ്‌ലിം ലോകത്തിന് മാതൃകാ പരമാണ്. ഹിജ്‌റ എന്ന പദം ഉത്ഭവിച്ചത് തന്നെ വെടിയുക, ത്യജിക്കുക എന്നര്‍ഥം വരുന്ന ഹജറ എന്ന അറബി പദത്തില്‍ നിന്നാണ് എന്നത് തന്നെ ഹിജ്‌റയുടെ ഉള്‍പ്പൊരുള്‍ വിളിച്ചോതുന്നു.

സംസ്ഥാന വാഫി കലോത്സവത്തിന് പ്രൗഢോജ്വല തുടക്കം

വളാഞ്ചേരി: എട്ടാമത് സംസ്ഥാന വാഫി,വഫിയ്യ കലോത്സവത്തിന് വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യയില്‍ പ്രൗഢോജ്വല തുടക്കം. സമസ്തമലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കലാമത്സരങ്ങള്‍ പ്രബോധനത്തിന്റെ പുതിയ കാഴ്ച്ചപ്പാടിലേക്ക് വഴിനടത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സി.ഐ.സി അസി.റെക്ടര്‍ കെ.എ റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിച്ചു. പ്രമുഖ സാഹിത്യകാരന്‍ ബെന്യാമിന്‍ മുഖ്യപ്രഭാഷണം നടത്തി. നിരാശപൂണ്ട ജീവിതത്തിന് പ്രതീക്ഷയേകുന്നതാണ് കലയും സാഹിത്യവുമെന്ന് ബെന്യാമിന്‍ പറഞ്ഞു.
കല കേവലം മത്സരങ്ങള്‍ക്കു വേണ്ടിയാവരുത്. പകരം മാനുഷികതയുടേയും സാഹോദര്യത്തിന്റേയും മാതൃകകള്‍ സൃഷ്ടിക്കുന്നതായിരിക്കണം. ആടുജീവിതം നോവലിന്റെ അറബി പരിഭാഷകന്‍ സുഹൈല്‍ വാഫിയെഅദ്ദേഹംഅഭിനന്ദിച്ചു. കോട്ടുുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ മുഖ്യാതിഥിയായിരുന്നു. സി. മമ്മുട്ടി എം.എല്‍.എ, ചന്ദ്രിക എഡിറ്റര്‍ സി.പി സൈതലവി, സി.ഐ.സി ട്രഷറര്‍ അലി ഫൈസി തൂത, മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ട്രഷറര്‍ കെ.എംഅബ്ദുല്‍ ഗഫൂര്‍, ഫെസ്റ്റ് കണ്‍വീനര്‍ സി.പി നിഷാ, ഡബ്ല്യു.എസ്.എഫ് സെക്രട്ടറി മുഹമ്മദ് ശഫീഖ് പ്രസംഗിച്ചു. വാഫിവിദ്യാര്‍ഥികളുടെ ഗ്രാന്റ് അസംബ്ലി 'ക്യൂഫോര്‍ ടുമാറോ' കലോത്സവത്തിന് ചാരുതയേകി. സി.ഐ.സി കോ-ഓര്‍ഡിനേറ്റര്‍ പ്രഫ.അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി പ്രമേയ പ്രഭാഷണം നടത്തി.
ബഹുസ്വരതയും ലോകസമാധാനവും എന്ന വിഷയത്തില്‍ നടന്ന കള്‍ചറല്‍ ഡയലോഗ ്‌സെഷന്‍ യു.എ.ഇ മതകാര്യ ഉപദേഷ്ടാവ്അലി അല്‍ ഹാശിമി ഉദ്ഘാടനം നിര്‍വഹിച്ചു. അബൂ ഹമ്മദ് ഫാരിസ് അല്‍ ഹിലാലി മുഖ്യാതിഥിയായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ഫിലോസഫിവിഭാഗം മുന്‍ തലവന്‍ പി.കെ പോക്കര്‍, എഴുത്തുകാരന്‍ ഒ. അബ്ദുല്ല, മുസ്‌ലിം യുത്ത്‌ലീഗ്‌സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, ഹൈദരലിശിഹാബ്‌വാഫി ചര്‍ച്ചയില്‍ പങ്കെടുത്തു. സി.ഐ.സിഅസി.കോ-ഓര്‍ഡിനേറ്റര്‍ അഹമ്മദ് വാഫി ഫൈസി കക്കാട് ചര്‍ച്ച നിയന്ത്രിച്ചു.

കൈയെഴുത്തിന്റെ മധുരം നുണഞ്ഞു മദ്‌റസാ വിദ്യാര്‍ഥികള്‍

ഉദുമ: കൈയെഴുത്തിന്റെ മധുരവും നുണഞ്ഞാണ് കഴിഞ്ഞ ദിവസം മദ്‌റസാ വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങിയത്. ബലി പെരുന്നാളിനോടനുബന്ധിച്ച് മദ്‌റസ താല്‍കാലികമായി അടക്കുന്ന ദിവസമാണ് പ്രധാനമായും കൈയെഴുതിക്കൊടുക്കുക.
അറബി മഷി കൊണ്ടോ തേന്‍ കൊണ്ടോ വിദ്യാര്‍ഥികളുടെ വലതു കൈയ്യില്‍ ഖുര്‍ആന്‍ വചനങ്ങള്‍ എഴുതിക്കൊടുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ ഗുരുദക്ഷിണ നല്‍കലും പതിവാണ്. ജില്ലയിലെ മിക്ക പ്രദേശങ്ങളിലും നൂറ്റാണ്ടുകളായുള്ള ആചാരമാണ് ഉസ്താദുമാര്‍ വിദ്യാര്‍ഥികള്‍ക്കു കൈയെഴുതിക്കൊടുക്കുക എന്നുള്ളത്.
പുതുവസ്ത്രങ്ങളണിഞ്ഞ് വീട്ടിലെ പിഞ്ചുകുട്ടികളുമായി ആവേശത്തോടെ എല്ലാ വിദ്യാര്‍ഥികളും മദ്‌റസയിലെത്തുന്നു എന്നതും കൈയെഴുത്ത് ദിവസത്തിന്റെ പ്രത്യേകതയാണ്.
കൈയെഴുതിയ ശേഷം, മരിച്ചു പോയ മഹാത്മാക്കള്‍ക്കും മഹല്ലു കാരണവര്‍ക്കും വേണ്ടി മദ്‌റസകളില്‍ പ്രത്യേക പ്രാര്‍ഥനകളും നടത്തിയാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ പിരിഞ്ഞത്. 

വാഫി, വഫിയ്യ സംസ്ഥാന കലോത്സവം വെള്ളിയാഴ്ച മുതല്‍

മലപ്പുറം: അന്‍പതോളം സ്ഥാപനങ്ങളിലെ നാലായിരത്തിലധികം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംസ്ഥാന വാഫി, വഫിയ്യ കലോത്സവം വെള്ളിയാഴ്ച തുടങ്ങും. വളാഞ്ചേരി മര്‍ക്കസില്‍ വാഫി സ്റ്റുഡന്റ്‌സ് ഫെഡറേഷനാണ് കലോത്സവം നടത്തുന്നത്. 
10ന് രാവിലെ 11.30ന് സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി പി. കുഞ്ഞാണി മുസ്ലിയാര്‍ ഉദ്ഘാടനംചെയ്യുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സാഹിത്യകാരന്‍ ബെന്യാമിന്‍, സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പുമുസ്ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നേര്‍വായന ഓണ്‍ലൈന്‍ മാഗസിന്‍ ചടങ്ങില്‍ പ്രകാശനംചെയ്യും. 
വൈകിട്ട് ഏഴിനു നടക്കുന്ന സംവാദം യു.എ.ഇ. മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അല്‍ ഹാഷിമി ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. 
11ന് 10.30ന് വാഫി, വഫിയ്യ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുക്കുന്ന കുടുംബസംഗമം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാവും. ഉച്ചയ്ക്ക് രണ്ടിന് വാഫികളുടെ സംഗമം നടക്കും. 
12ന് രാവിലെ 10ന് വനിതാസമ്മേളനം മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനംചെയ്യും. എം.ജി. സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ മുഖ്യാതിഥിയാവും.

അലകളുടെ പുഴകളുടെയും നാട് സമസ്ത സമ്മേളനത്തിന്റെ തിരയിളക്കത്തില്‍

ആലപ്പുഴ : വിപ്ലവത്തിന്റെ വളക്കൂറുളള മണ്ണില്‍ സന്മാര്‍ഗത്തിന്റെ പുഴയൊഴുക്കാന്‍ സമസ്ത സമ്മേളനത്തിന് ആലപ്പുഴ വേദിയാകും. കേരളത്തിന്റെ സാസ്‌ക്കാരിക ചരിത്രത്തിന് അമൂല്യ സംഭാവന ചെയ്ത സമസ്ത കേരള ജംഈഅത്തുല്‍ ഉലമയുടെ തൊണ്ണൂറാമത് വാര്‍ഷിക സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന് നാന്ദിക്കുറിക്കാന്‍ രൂപപ്പെടുത്തിയ സ്വാഗതസംഘ രൂപീകരണത്തില്‍ പ്രവര്‍ത്തകര്‍ ഒഴുകിയെത്തി.എറണാകുളം ,ആലപ്പുഴ , കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍നിന്നുളള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന്റെ ചരിത്രത്തില്‍ നാഴിക കല്ലായി മാറാനുളള സമ്മേളനത്തെ എതിരേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുളളത്. മുവ്വായിരിത്തി ഒന്ന് അംഗ ദക്ഷിണ കേരള സ്വാഗത സംഘം രൂപീകരണം പൂര്‍ത്തിയായി. ഇന്നലെ വൈകുന്നേരം ഇര്‍ഷാദുള്‍ മുസ്ലിം ജാമാഅത്ത് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇത് നടാടെയാണ് സമസ്ത സമ്മേളനം ദക്ഷിണകേരളത്തിലെത്തുന്നത്. കേരള മുസ്ലിം ജനസാമാന്യത്തിന് ദിശാബോധം നല്‍കിയ പ്രസ്ഥാനത്തിന്റെ സമ്മേളനം എതിരാളികളുടെ ദുഷ്പ്രചാരണത്തിന് അന്ത്യം കുറിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ പ്രഖ്യാപിച്ചു. നിരവധി രാഷ്ട്രീയ സമ്മേളനങ്ങള്‍ക്ക് വേദിയായിട്ടുളള ആലപ്പുഴയ്ക്ക് സമസ്ത സമ്മേളനം വേറിട്ട അനുഭവമാക്കാനുളള തയ്യാറെടുപ്പിലാണ് പ്രവര്‍ത്തകര്‍. വിഭാഗീയത ഇല്ലാത്ത, പോര്‍വിളകളില്ലാത്ത ഒരു ചരടില്‍ കോര്‍ത്ത മുത്തുമാലപോലെ വിശ്വാസത്തിന്റെ തിരിനാളവുമായി പ്രവര്‍ത്തകര്‍ സമ്മേളനത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. ദക്ഷിണ കേരള സ്വാഗത സംഘത്തിന് പുറമെ ജില്ലാതല സ്വാഗത സംഘങ്ങളും രൂപീകരിക്കും. ഇതിനായുളള സമയവും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കന്യാകുമാരി മുതല്‍ എറണാകുളം വരെയുളള ജില്ലകളെയാണ് ദക്ഷിണ കേരളത്തിന്റെ ഭാഗമായി ഉള്‍ക്കൊളളിച്ചിട്ടുളളത്. സ്വാഗത സംഘ രൂപീകരണ വേളയില്‍ ഒഴുകിയെത്തി പ്രവര്‍ത്തകരുടെ ആവേശം സമ്മേളനത്തിന്റെ വിജയം വിളിച്ചോതുന്നതായിരുന്നു. പ്രായാധിക്യവും ആരോഗ്യവും വകവെക്കാതെ വന്ദ്യവയോധികര്‍ വേദിയിലും ഹാളിലും അണിനിരന്നത് യുവാക്കള്‍ക്ക് പ്രചോദനമായി.

"മജ് ലിസുന്നൂര്‍" സമസ് ത ബഹ്റൈന്‍ ആത്മീയ മജ് ലിസ് നാളെ മനാമയില്‍

മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന മജ് ലിസുന്നൂര്‍ ആത്മീയ സദസ്സ്   നാളെ(വെള്ളി രാത്രി 9 മണിക്ക് മനാമ മദ്റസാ ഹാളില്‍ നടക്കും.
സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ മജ് ലിസിന് നേതൃത്വം നല്‍കും.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശപ്രകാരം ചിട്ടപ്പെടുത്തിയ മജ്ലിസുന്നൂർ ആത്മീയ സദസ്സ് ഇന്ന് കേരളത്തിനകത്തും പുറത്തും വ്യാപകമായി നടന്നു വരുന്നുണ്ട്. ഈ മജ് ലിസില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്ക് പ്രശ്ന പരിഹാരവും ആത്മീയാനുഭൂതിയും ലഭിക്കുന്നത് അനുഭവമാണ്.
വിശ്വാസികളില്‍ അത്യുന്നതരെന്ന്‌ പ്രവാചകന്‍ മുഹമ്മദ് നബി(സ) വിശേഷിപ്പിച്ച അസ്‌ഹാബുല്‍ ബദ്‌റിന്റെ നാമങ്ങളും അപദാനങ്ങളും പാരന്പര്യ രീതിയില്‍ കോര്‍ത്തിണക്കിയ അറുപത്‌ വരി പദ്യങ്ങളും പ്രത്യേക പ്രാര്‍ത്ഥനകളുമാണ് മജ്‌ലിസുന്നൂറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഗൂഗിള്‍ പ്ലെസ്റ്റോര്‍ വഴി ഡൗണ്‍ ലോഡ് ചെയ്തു ഉപയോഗിക്കാവുന്ന വിധം മൊബൈല്‍ ഫോണുകളിലും ഇപ്പോള്‍ മജ് ലിസുന്നൂര്‍ സോഫ്റ്റ് വെയര്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  00973 33842672. 

സമസ്ത 90ാം വാര്‍ഷികം: SYS ജില്ലാ സമ്മേളനം ജനുവരി 16ന് ഒറ്റപ്പാലത്ത്: 3000 പ്രതിനിധികള്‍ പങ്കെടുക്കും

പാലക്കാട്: 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ നടക്കുന്ന സമസ്ത 90ാം വാര്‍ഷികം, എസ്.വൈ.എസ് ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാംപയിന്‍ എന്നിവയുടെ പ്രചരണാര്‍ഥം എസ്.വൈ.എസ് ജില്ലാ സമ്മേളനം 2016 ജനുവരി 16ന് ശനിയാഴ്ച ഒറ്റപ്പാലത്ത് നടത്തുവാന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
എസ്.വൈ.എസ് ശാഖാ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, പഞ്ചായത്ത് ഭാരവാഹികള്‍, മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ലാ കൗണ്‍സിലര്‍മാര്‍, ആമില അംഗങ്ങള്‍, ജില്ലയിലെ സമസ്തയുടെയും മറ്റു കീഴ്ഘടകങ്ങളുടെയും ജില്ലാ പ്രവര്‍ത്തകസമിതി അംഗങ്ങള്‍, ഖത്തീബുമാര്‍, സദര്‍ മുഅല്ലിമുകള്‍ ഉള്‍പ്പടെ 3000 പ്രതിനിധികള്‍ പങ്കെടുക്കും.
കൈപ്പുറം മഹല്ലിലെ കൂര്‍ക്കപ്പറമ്പില്‍ വി സുലൈമാന്‍ മൗലവിക്ക് ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന നൂര്‍മഹല്ലിന്റെ താക്കോല്‍ദാനം ഡിസംബര്‍ 11ന് നടത്താനും ഇരുപരിപാടികളുടെയും സ്വാഗതസംഘം യോഗം ഈ മാസം 17ന് രാവിലെ 10 മണിക്ക് ഈസ്റ്റ് ഒറ്റപ്പാലം ദാറുല്‍ ഖൈറാത്ത് യതീംഖാനയില്‍ നടത്താനും തീരുമാനിച്ചു. സമസ്ത 90ാം വാര്‍ഷികത്തോടനുബന്ധിച്ച് 90 പേര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിലീഫും ആതുര സേവന പദ്ധതിയുടെ ഭാഗമായി പ്രതിമാസ മരുന്ന് വിതരണം നടത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു.

തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ക്ക് ജനസംഖ്യാനുപാതമായി സീറ്റ് നല്‍കണം: ജമാഅത്ത് ഫെഡറേഷന്‍

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മുസ്‌ലിങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സീറ്റ് നല്‍കാന്‍ യു.ഡി.എഫും എല്‍.ഡി.എഫും തയാറാകണമെന്ന് മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ വര്‍ക്കിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
വിജയ സാധ്യതയുള്ള മുസ്‌ലിം സ്ഥാനാര്‍ഥികള്‍ പരാജയപ്പെടാന്‍ ഇടയാക്കുന്നവിധം മുസ്‌ലിം വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുസ്‌ലിം സംഘടനാ നേതൃത്വത്തിലുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ജാഗ്രത കാട്ടണം. ബീഫ് നിരോധനം പോലുള്ള നിയമങ്ങള്‍ രാജ്യത്ത് വര്‍ഗഗ്ഗീയ കലാപങ്ങള്‍ക്കുള്ള അവസരമുണ്ടാക്കുമെന്നതിനാല്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അറബിക് സര്‍വകലാശാലയെന്ന നീതി പൂര്‍വമായ ആവശ്യം നേടിയെടുക്കുന്നതുവരെ ജമാഅത്ത് ഫെഡറേഷന്‍ സമരരംഗത്തായിരിക്കുമെന്നും യോഗം പ്രഖ്യാപിച്ചു

സമസ്ത 90ാം വാര്‍ഷികം; സംഘാടകസമിതി നിലവില്‍വന്നു

കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90ാം വാര്‍ഷിക സമ്മേളനത്തിന്റെ കണ്ണൂര്‍ ജില്ലാ സ്വാഗതസംഘം നിലവില്‍ വന്നു. കണ്ണൂര്‍ ഇസ് ലാമിക് സെന്ററില്‍ നടന്ന കണ്‍വെന്‍ഷന്‍ സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി മാണിയൂര്‍ അഹ് മദ് മുസ് ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേരള ഇസ് ലാം മതവിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ഭാരവാഹികള്‍
മുഖ്യരക്ഷാധികാരി: പി.കെ.പി അബ്ദുസ്സലാം മുസ് ലിയാര്‍. രക്ഷാധികാരികള്‍: എ ഉമര്‍കോയ തങ്ങള്‍, കെ.കെ.പി അബ്ദുല്ല ഫൈസി, ടി.എസ് ഇബ്രാഹിം മുസ് ലിയാര്‍, കെ.ടി അബ്ദുല്ല മൗലവി, അസ് ലം തങ്ങള്‍ അല്‍ മശ്ഹൂര്‍, അബ്ദുറഹിമാന്‍ കല്ലായി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, കെ.പി നൂറുദ്ദീന്‍.
ചെയര്‍മാന്‍: പി.പി ഉമര്‍ മുസ് ലിയാര്‍. വര്‍ക്കിംഗ് ചെയര്‍മാന്‍: മാണിയൂര്‍ അബ്ദുറഹിമാന്‍ ഫൈസി. വൈസ് ചെയര്‍മാന്‍മാര്‍: മലയമ്മ അബൂബക്കര്‍ ബാഖവി, അബ്ദുറഹിമാന്‍ ഹൈതമി ബ്ലാത്തൂര്‍, കെ.കെ മുഹമ്മദ് ദാരിമി അരിയില്‍, കെ.കെ മുഹമ്മദ്, കെ.കെ.പി തങ്ങള്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, പാലത്തായി മൊയ്തുഹാജി, വി.പി വമ്പന്‍, അബ്ദുസ്സലാം ദാരിമി കിണവക്കല്‍, എസ്.വി മുഹമ്മദലി, ഹുസൈന്‍ തങ്ങള്‍, സ്വഫാന്‍ തങ്ങള്‍, ഡോ അന്ത്രു, അശ്‌റഫ് ബംഗാളി മുഹല്ല, കെ.കെ സൂപ്പി ഹാജി, എ.ടി അലി ഹാജി, അഫ്‌സല്‍ രാമന്തളി. ജനറല്‍ കണ്‍വീനര്‍: മാണിയൂര്‍ അഹമ്മദ് മുസ് ലിയാര്‍, വര്‍്ക്കിംഗ് കണ്‍വീനര്‍: എ.കെ അബ്ദുല്‍ ബാഖവി.

എസ്.കെ.എസ്.എസ്.എഫ്. കുമ്പള ക്ലസ്റ്റര്‍ സംഗമത്തിനു തുടക്കമായി

കുമ്പള: എസ്.കെഎസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് കാംപയിന്റെ ഭാഗമായി നടത്തിവരുന്ന കുമ്പള മേഖലയിലെ ക്ലസ്റ്റര്‍ സംഗമത്തിന് ഉളുവാറില്‍ തുടക്കമായി. സംഗമം ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. കാദര്‍ മൗലവി കളത്തൂര്‍ അധ്യക്ഷനായി. മല്‍ഫൂസ് കൊടിയമ്മ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് താജദ്ദിന്‍ ദാരിമി പടന്ന വിഷയം അവതരിപ്പിച്ചു. സുബൈര്‍ നിസാമി കളത്തൂര്‍, സലാം ഫൈസി പേരാല്‍, എന്‍.കെ.അബ്ദുല്ല മൗലവി, അബ്ദുല്ല റഹ്മാറി, അബ്ദുല്‍ കാദര്‍ ഉളുവാര്‍ സംബന്ധിച്ചു. ക്ലസ്റ്റര്‍ ഭാരവാഹികള്‍: ഹുസൈന്‍ ഉളുവാര്‍ (പ്രസിഡന്റ്). യൂസഫ് പൂക്കട്ട, ജബ്ബാര്‍ ആരിക്കാടി, യൂസുഫ് ബംബാണ (വൈസ് പ്രസിഡന്റ്). മല്‍ഫൂസ് കൊടിയമ്മ (ജനറല്‍ സെക്രട്ടറി). ഫര്‍ഷിദ് കൊടിയമ്മ, അസിസ് ആരിക്കാടി, ഹാരിസ് ഉളുവാര്‍(ജോയിന്റ് സെക്രട്ടറിമാര്‍ ). സിദ്ദിഖ് കളത്തൂര്‍ (വര്‍ക്കിംഗ് സെക്രട്ടറി).മൊയ്തീന്‍ പൂകട്ട (ട്രഷറര്‍).

ഖാസിയുടെ കൊലപാതകം: ബഹുജന സംഗമത്തില്‍ പ്രതിഷേധമിരമ്പി

 കാസര്‍കോട് : പ്രമുഖ മത പണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സി.എം ഉസ്താദ് ജനകീയ സമര സമിതി നടത്തിയ സമര പ്രഖ്യാപന സംഗമത്തില്‍ പ്രതിഷേധമിരമ്പി. പുലിക്കുന്നു നഗരസഭാ ഹാള്‍ പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ആളുകള്‍ അണിനിരന്നു.
2010 ഫെബ്രുവരി 15 നാണ് നൂറോളം മഹല്ലുകളുടെ ഖാസിയും ഗോള ശാസ്ത്ര വിദഗ്ധനുമായിരുന്ന അബ്ദുല്ല മൗലവിയെ ദുരൂഹ സാഹചര്യത്തില്‍ സ്വവസതിക്കു ഒരു കിലോമീറ്ററോളം അകലെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണം ക്രൈംബ്രാഞ്ചിനും പിന്നീട് സി.ബി.ഐക്കും കൈമാറിയെങ്കിലും അന്വേഷണത്തില്‍ നിര്‍ണായക ഘട്ടം വന്നതോടെ സി.ബി.ഐയും അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഇതിനെതിരേ അഞ്ചോളം ഹരജികള്‍ ഹൈക്കോടതിയില്‍ വാദത്തിനായി കാത്തു നില്‍ക്കുകയാണ്.
'കൊലയാളികളെ പുറത്തു കൊണ്ടു വരുന്നതു വരെ സമരം നടത്തും'
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും ഗോള ശാസ്ത്ര വിദഗ്ദനുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ പുറത്തുകൊണ്ടു വരുന്നതു വരെ ജനകീയ പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് അഡ്വ. പി.എ പൗരന്‍ പറഞ്ഞു. സി.എം ഉസ്താദ് ജനകീയ സമര സമിതി നടത്തിയ സമര പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഹ് മത്തുല്ലാ ഖാസിമിയുടെ പ്രഭാഷണം (SKICR Live Record)

മാണിയൂരില്‍ നടന്ന റഹ് മത്തുല്ലാ ഖാസിമിയുടെ പ്രഭാഷണ ത്തിന്‍റെ ‍തല്‍സമയ സംപ്രേഷണം (SKICR Live Record)