ദുബൈ : എല്ലാ മത വിശ്വാസികള്‍ക്കും അവരുടെ മത വിശ്വാസമനുസരിച്ച് ജീവിക്കുവാനും, പ്രവര്‍ത്തിക്കുവാനും ഇന്ത്യന്‍ ഭരണ ഘടന ഓരോ പൗരനും നല്‍കുന്ന മത സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചു കൊണ്ട് ഇന്ന് രാജ്യത്ത് നടക്കുന്ന "ഗര്‍ വാപസി " എന്ന പേരിലുള്ള നിര്‍ബന്ധിത മത വര്‍ത്തനം രാജ്യത്തിന് ഭീഷണിയാണെന്നും, നാനതത്വ ത്തില്‍ ഏകത്വം എന്ന ലോകത്തിനു തന്നെ മാതൃകയായ ഇന്ത്യയുടെ മതേതരത്വവും, ജനാധിപത്യവുമാണ് ഇതിലൂടെ ഉന്മൂലനം ചെയ്യപ്പെടുന്നതെന്നും, ഇസ്ലാം ഒരിക്കലും നിര്‍ബന്ധിത മത പരിവര്‍ത്തനം അംഗീകരിക്കുന്നില്ലെന്നു ഇത്തരം ആളുകള്‍ ഇന്ത്യയുടെ പ്രഥമ ചരിത്രം പഠിക്കാനും, രാജ്യ പുരോഗതിക്ക് മുഗള്‍ ചക്രവര്‍ത്തിമാരായ മുസ്ലിംകള്‍ നടത്തിയ പോരാട്ടവും, പ്രവര്‍ത്തനവും ഒരു ശക്തിക്കും വിസ്മരിക്കാന്‍ സാധ്യമല്ലെന്നും എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. തീവ്രവാദവും, ഭീകരവാദവും രാജ്യത്തിന് ആപത്താണെന്നും, തീവ്രവാദത്തിനു മതമില്ലെന്നും, ഇതിന്റെ പേരില്‍ ഒരു മതത്തെ മാത്രം പ്രതികൂട്ടില്‍ നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതാണ് എസ് കെ എസ് എസ് എഫ് നടത്തുന്ന മനുഷ്യ ജലികയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. "രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുത്തല്‍" എന്ന പ്രമേയവുമായി എസ് കെ എസ് എസ് എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി ദേര ലാന്‍ഡ് മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മനുഷ്യ ജാലികയില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ഹകീം ഫൈസിയുടെ അധ്യക്ഷതയില്‍ എസ് കെ എസ് എസ് എഫ് യു.എ.ഇ നാഷനല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഷുഹൈബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് 500ല്‍പരം വളണ്ടിയര്‍മാര്‍ ചേര്‍ന്ന് ജാലിക തീര്‍ത്തു പ്രതിഞ്ജയെടുത്തു. മുഹമ്മദ് സഫവാന്‍ കണ്ണൂര്‍ ദേശീയ ഗാനം ആലപിച്ചു. അബ്ദുല്‍ ഹകീം ഫൈസി പ്രതിജ്ഞ ചൊല്ലി കൊടുത്തു. അബ്ദുസ്സലാം ബാഖവി, പി. കെ. അന്‍വര്‍ നഹ, ഹുസൈന്‍ ദാരിമി, ഇബ്രാഹിം മുറിച്ചാണ്ടി, പി. മോഹന്‍ കുമാര്‍, നിഷ് മേലാറ്റൂര്‍ (ദര്‍ശന ടി. വി.), ജമാലുദ്ധീന്‍ (കൈരളി ടി. വി), അക്ബര്‍ സഅദി പ്രസംഗിച്ചു. ക്ലീന്‍ അപ്പ് ദി വേള്‍ഡില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച കണ്ണൂര്‍ ജില്ലാ എസ് കെ എസ് എസ് എഫിന് സ്റ്റേറ്റ് കമ്മിറ്റിയുടെ ഉപഹാരം സയ്യിദ് ഷുഹൈബ് തങ്ങള്‍ വിതരണം ചെയ്തു. ശറഫുധീന്‍ ഹുദവി സ്വാഗതവും, കബീര്‍ അസ്അദി നന്ദിയും പറഞ്ഞു.
- Sharafudheen Perumalabad