കോഴിക്കോട് : 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ജൂബിലി സമ്മേളനം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ആഹ്വാനം ചെയ്തു. സമ്മേളന വിജയത്തിന് 'സമസ്ത'യുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി രംഗത്തിറങ്ങണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതവും കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മൗലവി, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, യു.എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വില്ല്യാപ്പള്ളി ഇബ്രാഹീം മുസ്‌ലിയാര്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, എം.എ.ഖാസിം മുസ്‌ലിയാര്‍, ഒ.മുഹമ്മദ് എന്ന കുട്ടി മുസ്‌ലിയാര്‍, എം.കെ.മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.അബ്ദുല്‍ജബ്ബാര്‍ മുസ്‌ലിയാര്‍, കെ.പി.സി.തങ്ങള്‍, ടി.പി.മുഹമ്മദ് എന്ന ഇപ്പ മുസ്‌ലിയാര്‍, എം.പി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, വി.മൂസക്കോയ മുസ്‌ലിയാര്‍, എ.മരക്കാര്‍ മുസ്‌ലിയാര്‍, പി.കെ. മൂസക്കുട്ടി ഹസ്രത്ത്, പി.കുഞ്ഞാണി മുസ്‌ലിയാര്‍, ടി.എസ്.ഇബ്രാഹീം മുസ്‌ലിയാര്‍, മാണിയൂര്‍ അഹ്മദ് മൗലവി, കെ.ഹൈദര്‍ ഫൈസി പങ്കെടുത്തു.
- SKIMVBoardSamasthalayam Chelari