ഗൂഡല്ലൂര്‍ : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയിലെ പ്രതിനിധി സമ്മേളനത്തിലേക്ക് നീലഗിരി ജില്ലയിലെ സംഘടനാ പ്രവര്‍ത്തകര്‍ ആയിരം കിലോഗ്രാം ചായപ്പൊടി നല്‍കും. ഫെബ്രുവരി പത്തൊന്‍പത് മുതല്‍ ഇരുപത്തി രണ്ട് വരെ തൃശൂര്‍ സമര്‍ഖന്ദില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന പ്രതിനിധി ക്യാമ്പിലാണ് നീലഗിരി ജില്ലയിലെ സംഘടനാ പ്രവര്‍ത്തകരുടെ എളിയ സല്‍ക്കാരം. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്രക്ക് ഗൂഡല്ലൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തിലാണ് ജില്ലാ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്.
- SKSSF STATE COMMITTEE