എസ് കെ എസ് എസ് എഫ് നീതിബോധനയാത്രക്ക് ഗൂഡല്ലൂരില്‍ നല്‍കിയ സ്വീകരണ കേന്ദ്രത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസംഗിക്കുന്നു |
ഗൂഡല്ലൂര്‍ : വൈവിദ്യങ്ങള്‍ക്കിടയിലും രാജ്യത്തിന്റെ യശസ്സുയര്‍ത്തിപ്പിടിക്കാന്‍ ഇക്കാലമത്രയും ഇന്ത്യക്ക് സാധിച്ചത് സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദവും പരസ്പര വിശ്വാസവും നിലനിര്‍ത്താന്‍ സാധിച്ചതിലൂടെയാണെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച നീതി ബോധന യാത്രക്ക് നീലഗിരി ജില്ലാ കമ്മിറ്റി ഗൂഡല്ലൂര്‍ ടൗണില്‍ സംഘടിപ്പിച്ച വമ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വിശ്വാസ്യ സ്വാതന്ത്യം നല്‍കുന്ന ഭരണഘടന ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ലഭിച്ച മഹത്തായ സൗഭാഗ്യവുമാണെന്നും, രാജ്യത്തിന്റെ പാരമ്പര്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം മതവിദ്വേശം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് പി.കെ മുഹമ്മദ് ബാഖവി അദ്ധ്യക്ഷത വഹിച്ചു. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ശരീഫ് ദാരിമി ഉദ്ഘാടനം ചെയ്തു. ഒ.കെ.എസ് തങ്ങള്‍ പാലന്തറ, സ്വാമി പ്രസാദ് നമ്പൂതിരി, ഫാദര്‍ എല്‍ദോ കാരിക്കുമ്പില്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഇബ്രാഹീം ഫൈസി പേരാല്‍, മമ്മുട്ടി മാസ്റ്റര്‍ തരുവണ, ലത്വീഫ് ഫൈസി വെണ്മണല്‍,അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, സയ്യിദ് ആഷിഖ് തങ്ങള്‍, അയ്യൂബ് കൂളിമാട്, ആര്‍ വി സലാം എന്നിവര്‍ പ്രസംഗിച്ചു. കെ പി മുഹമ്മദ് ഹാജി നാസര്‍ ഹാജി ഏറുമാട്, ബാപ്പു ഹാജി തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. ശുഹൈബ് നിസാമി സ്വാഗതവും മുസ്താഖ് ചെമ്പാല നന്ദിയും പറഞ്ഞു.
എടക്കരയില്‍ നല്‍കിയ സ്വീകരണ സമ്മേളനം സുന്നി യുവജന സംഘം ജില്ലാ സെക്രട്ടറി സലീം എടക്കരയുടെ അദ്ധ്യക്ഷതയില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.വി അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി ജെയിംസ് ആശംസകളര്‍പ്പിച്ചു. പ്രൊ. റഹീം കൊടശ്ശേരി, കെ.എന്‍.എസ് മൗലവി, പി.ടി അബ്ദുല്‍ ജലീല്‍, ഇസ്മായീല്‍ എടച്ചേരി, ജലീല്‍ ഫൈസി അരിമ്പ്ര എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ബത്തേരി, നാലാം മൈല്‍, എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനത്തിന് ശേഷം മുട്ടിലില്‍ പൊതുസമ്മേളനത്തോട് കൂടി സമാപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. നീതി ബോധന യാത്ര ഇന്ന് കാലത്ത് ഒമ്പത് മണിക്ക് കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴയില്‍ നിന്നാരംഭിച്ച് രണ്ട് മണിക്ക് കട്ടാങ്ങല്‍, മൂന്ന് മണിക്ക് കൊടുവള്ളി നാല് മണിക്ക് മുതലക്കുളം എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം അഞ്ച് മണിക്ക് വടകരയില്‍ സമാപിക്കും. സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി മുസ്ഥഫ മുണ്ട്പാറ മുഖ്യപ്രഭാഷണം നടത്തും.
- SKSSF STATE COMMITTEE