മലപ്പുറം : നീതി ബോധനം പുണ്യകര്‍മവും സമകാലിക സാഹചര്യങ്ങളില്‍ അനിവാര്യവുമാണെന്ന് പത്മശ്രീ ഡോ. പി. കെ വാര്യര്‍ പറഞ്ഞു. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധന യാത്രയില്‍ കോട്ടക്കല്‍ വെച്ച് പ്രത്യേക സ്‌നേഹോപഹാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു വാര്യര്‍. നീതിബോധന യാത്രയെ ആശീര്‍വദിച്ച വാര്യര്‍ മതമൈത്രിക്ക് വേണ്ടി സമസ്തയും കീഴ്ഘടകങ്ങളും ചെയ്യുന്ന പ്രവര്‍ത്തങ്ങളെ പ്രകീര്‍ത്തിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് കെ. കെ എസ് തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, തോപ്പില്‍ കുഞ്ഞാപ്പു ഹാജി, ഉസ്മാന്‍കുട്ടി, ഇബ്‌റാപിം ഫൈസി പേരാല്‍, കെ, എന്‍. എസ് മൗലവി, ഇബ്‌റാഹിം ഫൈസി ജെഡിയാര്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, വി. കെ ഹാറൂണ്‍ റശീദ് എന്നിവര്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE