ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഭാഗിക ജനാധിപത്യമെന്ന് ജി സുധാകരന്‍

ആലപ്പുഴയിലെ തൃക്കുന്നപ്പുഴയില്‍ നടന്ന എസ് കെ എസ് എസ് എഫ് നീതിബോധനയാത്രയുടെ സമാപന സമ്മേളനം മുന്‍ മന്ത്രി ജി സുധാകരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ : ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഭാഗിക ജനാധിപത്യമാണെന്നും മുപ്പത്തിയൊന്ന് ശതമാനം ജനങ്ങളുടെ പിന്തുണ കൊണ്ട് ഭരിക്കുന്നവര്‍ എന്തുമാവാമെന്ന് ധരിക്കേണ്ടതില്ലെന്നും മുന്‍മന്ത്രിയും എം എല്‍ എയുമായ ജി സുധാകരന്‍. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതിബോധനയാത്രയുടെ സമാപന സമ്മേളനം തൃക്കുന്നപ്പുഴയില്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
നാലിലൊന്ന് ജനങ്ങള്‍ വോട്ട് പോലും ചെയ്യാത്ത രാജ്യത്ത് പങ്കാളിത്ത ജനാധിപത്യമല്ല, പങ്കില്ലാത്ത ജനാധിപത്യമാണുള്ളത്. ആര് അധികാരത്തില്‍ വന്നാലും ഈ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ തകര്‍ക്കാന്‍ കഴിയില്ല. രാഷ്ട്രപിതാവിന്റെ പ്രതിമക്ക് പകരം മറ്റൊരാളുടെ പ്രതിമയുണ്ടാക്കിയാല്‍ ആ മഹത്വം കിട്ടുകയില്ലെന്നും അദ്ദേഹം പറഞ്ഞു. നവാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്ല തങ്ങള്‍ അല്‍ ഐദ്രൂസി മുഖ്യാതിഥിയായിരുന്നു. ഓണംപിള്ളി മുഹമ്മദ് ഫൈസി, ഇബ്രാഹീം ഫൈസി പേരാല്‍, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് വിനോദ്കുമാര്‍, കെ എന്‍ എസ് മൗലവി, അയ്യൂബ് കൂളിമാട്, സി മുഹമ്മദ് അല്‍ഖാസിമി, എം എ അബ്ദുറഹ്മാന്‍ ഖാസിമി, ഹാരിസ് ഹാജി അണ്ടോളിന്‍ പ്രസംഗിച്ചു.എസ് നിയാസ് മദനി സ്വാഗതവും അശ്‌റഫ് പാനൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE