വര്‍ക്കല ശിവഗിരി മഠത്തില്‍ എത്തിയ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ സ്വാമി പ്രകാശാനന്ദ പൊന്നാട അണീയിച്ചു സ്വീകരിക്കുന്നു |
വര്‍ക്കല : നീതി ബോധന യാത്രയുമായി തിരുവനന്തപുരം നിന്ന് പര്യടനം ആരംഭിച്ച എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി തങ്ങള്‍ സില്‍വര്‍ ജൂബിലി സമ്മേളന സന്ദേശം കൈമാറാന്‍ ശിവഗിരി മഠത്തില്‍ എത്തി. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഭാഗമായി നടത്തുന്ന നീതി ബോധന യാത്രക്കിടെയിലാണ് തങ്ങള്‍ ശിവഗിരി മഠത്തില്‍ എത്തിയത്. തങ്ങളെ സ്വാമി പ്രകാശാനന്ദ പെന്നാട അണീയിച്ചു സ്വീകരിച്ചു. രാജ്യത്തിന്റെ സൗഹൃദ അന്തരീക്ഷം കാത്തു സൂക്ഷിക്കുകയും സാമൂഹ്യ നീതി പുനസ്ഥാപിക്കുകയുമാണ് യാത്ര സന്ദേശമെന്ന് തങ്ങള്‍ പറഞ്ഞു. സാമൂഹ്യ നീതിയാണ് ശ്രീ നാരായണ ഗുരുവിന്റെ ജീവിത സന്ദേശമെന്നും നീതി ബോധന യാത്രക്ക് എല്ലാ ആശീര്‍വാദവും നല്‍കുമെന്നും സ്വാമി പ്രകാശാനന്ദ പറഞ്ഞു. ശ്രീ നാരായണ ഗുരുവിന്റെ ജീവ ചരിത്രം എന്ന ഗ്രന്ഥം സ്വാമിജി തങ്ങള്‍ക്ക് സമ്മാനിച്ചു. ഓണമ്പിളളി മുഹമ്മദ് ഫൈസി, സി എച്ച് ത്വയിബ് ഫൈസി, ഇബ്‌റാഹീം ഫൈസി പേരാല്‍, അയ്യൂബ് കൂളിമാട്, സത്താര്‍ പന്തലൂര്‍, കെ എന്‍ എസ് മൗലവി, ഇസ്മായില്‍ ഹാജി എടച്ചേരി, ആര്‍ വി എ സലാം തുടങ്ങിയവര്‍ തങ്ങളോടപ്പം ഉണ്ടായിരുന്നു. സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ തുടങ്ങിയവര്‍ സ്വീകരണത്തിനു നേത്യതം നല്‍കി.
- SKSSF STATE COMMITTEE