എസ് കെ എസ് എസ് എഫ് നീതിബോധനയാത്രക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന സ്വീകരണ സമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമല്ലുലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
കോഴിക്കോട് : നാദാപുരം സംഭവത്തിന്റെ മറവില്‍ ഛിദ്രശക്തികള്‍ക്ക് മുതലെടുക്കാന്‍ അവസരം നല്‍കരുതെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് പ്രസ്താവിച്ചു. എസ് കെ എസ് എസ് എഫ് നീതിബോധന യാത്രക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകം നടത്തിയതും നിരപരാധികളുടെ വീടുകള്‍ കവര്‍ച്ച ചെയ്തതും തീര്‍ത്തും കുറ്റകരമാണ്. തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുകയും എല്ലാവര്‍ക്കും നീതിപൂര്‍വ്വമായ പരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് തങ്ങള്‍ പറഞ്ഞു. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ഉമര്‍ പാണ്ടികശാല, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, എം പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ഹസൈനാര്‍ ഫൈസി, മൊയ്തു ഹാജി പാലത്തായി, ബാവ ജീറാനി പ്രസംഗിച്ചു. വിഘടിത സംഘടനയില്‍ നിന്ന് രാജിവെച്ച് വന്ന പ്രമുഖര്‍ക്ക് സമ്മേളനത്തില്‍ സ്വീകരണം നല്‍കി.
കാലത്ത് ഈങ്ങാപ്പുഴയില്‍ നിന്ന് ആരംഭിച്ച യാത്ര കട്ടാങ്ങല്‍, കൊടുവള്ളി, കോഴിക്കോട്, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വടകരയിലെ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, ഇബ്‌റാഹീം ഫൈസി പേരാല്‍, ഓണമ്പള്ളി മുഹമ്മദ് ഫൈസി, ജാബിര്‍ തൃക്കരിപ്പൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ പ്രസംഗിച്ചു.
യാത്ര ഇന്ന്(ചൊവ്വ) കാലത്ത് 9.30 ന് കുറ്റിയാടിയില്‍നിന്ന് ആരംഭിക്കും. കാലത്ത് 11.30 ന് തലശ്ശേരി, ഉച്ചക്ക് 3 മണിക്ക് കൂത്തുപറമ്പ്, 4 മണിക്ക് മട്ടന്നൂര്‍ 5 മണിക്ക് കണ്ണൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തളപ്പറമ്പില്‍ സമാപിക്കും.
- SKSSF STATE COMMITTEE