തിരുവനന്തപുരം : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന സന്ദേശവുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നയിക്കുന്ന നീതി ബോധന യാത്രക്ക് ബീമാപള്ളിയില്‍ ഉജ്ജ്വല തുടക്കം. ബീമാപളളി മഖ്ബറ സിയാറത്തിന് ശേഷം നടന്ന പ്രഥമ സ്വീകരണ സമ്മേളനം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. എല്ലാ വിശ്വാസികള്‍ക്കും ഒരു പോലെ മത സ്വാതന്ത്യം നല്‍കുന്ന മഹത്തായ ഭരണഘടനയാണ് ഇന്ത്യക്കുളളത് എന്നും അതിനെ വികലമാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് വലിയ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം സഈദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ബീമാപളളി റഷീദ്, അഹ്മ്മദ് കബീര്‍ ദാരിമി, നസ്വീര്‍ ഖാന്‍ ഫൈസി, ഇബ്‌റാഹീം ഫൈസി പേരാല്‍, ഓണമ്പള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തലൂര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് വര്‍ക്കല, കേരളപുരം, കരുനാഗപ്പളളി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം തൃക്കുന്നപ്പുഴയില്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു. സി എച്ച് ത്വയ്യിബ് ഫൈസി, സിദ്ധീഖ് ഫൈസി വെണ്‍മണല്‍, അയ്യൂബ് കൂളിമാട്, കെ എന്‍ എസ് മൗലവി, മുസ്തഫ അഷ്‌റഫി കക്കുപടി, മമ്മൂട്ടി മാസ്റ്റര്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, ഖാസിം ദാരിമി, ആശിഖ് കൂഴിപ്പുറം, ആര്‍ വി എ സലാം, അബ്ദുള്ള കുണ്ടറ, ഇസ്മായില്‍ ഹാജി എടച്ചേരി, ശഹീര്‍ അന്‍വരി പുറങ്ങ്, മുഹ്‌സിന്‍ അശ്അരി, മിര്‍ഷാദ് യമാനി എന്നിവര്‍ പ്രസംഗിച്ചു.
യാത്ര ഇന്ന് (ചൊവ്വ) 9.30 ന് അമ്പലപ്പുഴയില്‍ നിന്ന് ആരംഭിച്ച് രാവിലെ 11.30 ന് ആലപ്പുഴയിലും ഉച്ചക്ക് 3 മണിക്ക് മണ്ണഞ്ചേരി, 4 മണിക്ക് ചങ്ങനാശേരിയിലും എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 5.30 ന് തൊടുപുഴയില്‍ സമാപിക്കും.
- SKSSF STATE COMMITTEE