മൊഗ്രാല്‍ പൂത്തൂര്‍ : ഫെബ്രുവരി 19മുതല്‍ 22വരെ തൃശൂരില്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് ഗ്രാന്റ് ഫിനാലെ വന്‍വിജയമാക്കണമെന്നും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മഹല്ല് കമ്മിറ്റികള്‍ ഏറ്റെടുക്കണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മുസ്ലിം സമുദായത്തിന്റെ ധാര്‍മികതയും സംസ്‌കാരവും ഊട്ടിയുറപ്പിക്കാന്‍ എസ് കെ എസ് എസ് എഫ് വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരിയില്‍ തൃശൂരില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ പ്രചാരണാര്‍ത്ഥം മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
മേഖലാ പ്രസിഡന്റ് ഖലീല്‍ ഹസനി വയനാട് അധ്യക്ഷത വഹിച്ചു. ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖാ അഹ്‍മദ് മുസ്‍ലിയാര്‍, എം.എ ഖാസിം മുസ്‍ലിയാര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി, സിദ്ദേക് നദ് വി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ മുസ്‍ലിയാര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, ഹാഷിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, എം.സി ഖമറുദ്ദീന്‍, ഡോ. സലീം നദ്‍വി, അബൂബക്കര്‍ സാലൂദ് നിസാമി, എസ്.പി സലാവുദ്ദീന്‍, സിദ്ദീഖ് അസ്‍ഹരി പാത്തൂര്‍, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, ബഷീര്‍ ദാരിമി തളങ്കര, മഹ്‍മൂദ് ദേളി, സുബൈര്‍ നിസാമി, മൊയ്തീന്‍ ചെര്‍ക്കള, ഖലീല്‍ ഹസനി വയനാട് ലത്തീഫ് കൊല്ലംപാടി, സിറാജുദ്ദീന്‍ ഖസിലെന്‍, ഹാഷിം അരിയില്‍, ഉമര്‍ ഖാസിമി മൊഗ്രാല്‍, അബ്ദുല്‍ ഖാദര്‍ ഹനീഫി, സൈനുദ്ദീന്‍ കൊല്ലംപാടി, യു.ബഷീര്‍ ഉളിയത്തടുക്ക, ടി.എം.എ റഹ്‍മാന്‍ തുരുത്തി, ഹമീദ് ഹാജി പറപ്പാടി, സുഹൈല്‍ ഫൈസി കമ്പാര്‍, ഫാറൂഖ് കൊല്ലംപാടി, പി.എച്ച് അസ്ഹരി ആദൂര്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, ഹാരിസ് ബെദിര, ഇര്‍ഷാദ് ഹുദവി ബെദിര, ഹനീഫ് ദാരിമി, അബ്ദുല്‍ ഖാദര്‍ കൊമ്പോട്, ഹനീഫ് കമ്പാര്‍, ഹാരിസ് മൗലവി ഗാളിമുഖം, ഫാറൂഖ് കടവത്ത്, റഷീദ് മൗലവി ചാലക്കുന്ന്, അബ്ദുല്‍ സലാം മൗലവി, റഈസ് മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee