കാസര്‍കോട് : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന മുദ്രാവാക്യത്തില്‍ ജനമനസ്സുകളില്‍ വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും വിത്തു പാകരുതെന്ന് ആഹ്വാനുവുമായി എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ചട്ടംഞ്ചാല്‍ ടൌണില്‍ നടത്തപ്പെടുന്ന മനുഷ്യ ജാലികയുടെ സ്വാഗത സംഘ ഓഫീസ് ചട്ടംഞ്ചാലില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ.മെയ്തീന്‍ കുട്ടി ഹാജി പട്ടുവത്തില്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടിയില്‍ ഖാലിദ് ഫൈസി ചേരൂര്‍ ഉദ്ഘാടനം ചെയ്തു. ഫണ്ട് ഉദ്ഘാടനം മൊയ്തീന്‍ കുട്ടി ഹാജി ടി.ഡി അഹ്‍മദ് ഹാജിക്ക് നല്‍കി നിര്‍വ്വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ഖത്തര്‍ അബ്ദുല്ല ഹാജി, സി.എച്ച് അബ്ദുല്ല,സുഹൈര്‍ അസ്ഹരി പള്ളംങ്കോട്, ജലീല്‍ കടവത്ത്, ടി.ഡി. അബ്ദുറഹമാന്‍ ഹാജി, സി.പി മൊയ്തു മൗലവി ചെര്‍ക്കള, പി.എച്ച് അസ്ഹരി,ഖലീല്‍ ഹസനി, റൗഫ് ബാവിക്കര, ശാഫി കൊക്കട, സിദ്ദീഖ് മാങ്ങാടന്‍, അബ്ദുല്‍ ഖാദര്‍ ചട്ടംഞ്ചാല്‍, ശിഹാബ് നിസാമുദ്ദീന്‍ നഗര്‍, ആശിഖ് സി.എം നഗര്‍, ളിറാര്‍ ബെണ്ടിച്ചാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സി.എം മെയ്തു ചെര്‍ക്കള സ്വാഗതവും ഖാദര്‍ തണ്ണബള്ളി നന്ദിയും പറഞ്ഞു.
- Secretary, SKSSF Kasaragod Distict Committee