താനൂര്‍ : നബിദിന റാലിയില്‍ വഴിയരികിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് യുവാക്കള്‍ മാതൃകയായി. മോര്യ സബീലുന്നജാത്ത് മദ്രസയും മോര്യ മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച നബിദിന റാലിയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം നീക്കം ചെയ്ത് യുവാക്കള്‍ മാതൃക സൃഷ്ടിച്ചത്. മോര്യ യൂണിറ്റ് എസ് കെ എസ് എസ് എഫ് വിഖായ വിംഗിന്റെ നേതൃത്വത്തിലായിരുന്നു മാതൃകാ പ്രവര്‍ത്തനം. നബിദിന റാലിയില്‍ വിതരണം ചെയ്യുന്ന പാനീയങ്ങളും മധുര പലഹാരങ്ങളും ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളാണ് സന്നദ്ധ സംഘം നീക്കം ചെയ്തത്. മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിച്ച് നശിപ്പിച്ചു. യുവാക്കളുടെ പ്രവര്‍ത്തനത്തെ നാട്ടുകാര്‍ അഭിനന്ദിച്ചു. കെ. യൂസുഫ്, ജാഫര്‍ പി.പി, എം. കോയക്കുട്ടി, എന്‍.സുബൈര്‍, കെ. ഹാരിസ്, കെ. ഹുസൈന്‍, ടി. ഷഫീഖ്, സി.കെ. ജലീല്‍, സി.കെ. നബീദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാലിന്യം നീക്കം ചെയ്ത മാതൃകാ പ്രവര്‍ത്തനം.
- റഷീദ് മോര്യ, ചന്ദ്രിക റിപ്പോര്‍ട്ടര്‍, താനൂര്‍