SKSSF സില്‍വര്‍ ജൂബിലി; ''അക്ഷരമുറ്റം'' ജനുവരി 11 മുതല്‍

കോഴിക്കോട് : നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി സംസ്ഥാനത്തെ മത കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള അക്ഷരമുറ്റം പരിപാടി ജനുവരി 11 മുതല്‍ തുടങ്ങും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കുന്ന പരിപാടി ജനുവരി 20 വരെ തുടരും. വിവിധ ജില്ലകളില്‍ സിദ്ധിഖ് ഫൈസി, അബ്ദുസലാം ദാരിമി (കാസര്‍ഗോഡ്), ഇബ്രാഹിം ഫൈസി ജെഡിയാര്‍, സുബുലുസ്സലാം വടകര (കണ്ണൂര്‍), ഒ. എം. എസ് തങ്ങള്‍, ആഷിഖ് കുഴിപ്പുറം (കോഴിക്കോട്), ആര്‍. വി. എ. സലാം, കെ. എന്‍. എസ്. മൗലവി (വയനാട്), മമ്മൂട്ടി മാസ്റ്റര്‍, പ്രൊഫ. റഹീം കൊടശ്ശേരി (മലപ്പുറം വെസ്റ്റ്), പ്രൊഫ. മജീദ് കൊടക്കാട്, അബ്ദു റഹീം ചുഴലി, അഹ്മദ് വാഫി കക്കാട് (മലപ്പുറം ഈസ്റ്റ്), മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഹബീബ് ഫൈസി കോട്ടാപ്പാടം (പാലക്കാട്), ബഷീര്‍ ഫൈസി ദേശമംഗലം, ജി. എം. സ്വലഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഡോ. സുബൈര്‍ ഹുദവി (തൃശ്ശൂര്‍), ഇബ്രാഹിം ഫൈസി പാഴുന്നാന (എറണാകുളം), പരീത് കുഞ്ഞ് (ആലപ്പുഴ), നവാസ് എച്ച്. പാന്നൂര്‍ (കൊല്ലം), അബ്ദുള്ള കുണ്ടറ (തിരുവനന്തപുരം), ഷാനവാസ് കണിയാപുരം (കോട്ടയം), മുജീബ് ഫൈസി പൂലോട് (ഇടുക്കി), ശുഎൈബ് നിസാമി ഗൂഢല്ലൂര്‍ (ദക്ഷിണ കന്നഡ), ആരിഫ് ഫൈസി കൊടക് (നീലഗിരി) എന്നിവര്‍ നേതൃത്വം നല്‍കും. സംസ്ഥാനത്തെ മുഴുവന്‍ കലാലയങ്ങളും സന്ദര്‍ശിച്ച് സമ്മേളന സന്ദേശം കൈമാറുന്ന അക്ഷരമുറ്റം. പരിപാടിയുടെ സംസ്ഥാന ചെയര്‍മാന്‍ ഒ. എം. എസ് തങ്ങളും കോ - ഓര്‍ഡിനേറ്റര്‍ ഡോ. ജാബിര്‍ ഹുദവിയുമാണ്.
- SKSSF STATE COMMITTEE