കോഴിക്കോട് : 'നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത' എന്ന പ്രമേയവുമായി നടന്നു വരുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിആഘോഷങ്ങളുടെ സമാപനം കുറിച്ച് കൊണ്ട് ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശ്ശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലയുടെ വിളംബര ദിനം ജനുവരി 11 ന് ഞായറാഴ്ച ആചരിക്കാന്‍ സംസ്ഥാന തല സ്വാഗത സംഘം യോഗം തീരുമാനിച്ചു. പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. വിളംബര ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ ശാഖാ തലങ്ങളിലും വിളംബര സംഗമങ്ങള്‍ നടക്കും. മഹല്ല്, മദ്രസ, സ്ഥാപന ഭാരവാഹികള്‍, സമസ്തയുടെ മറ്റു കീഴ്ഘടകങ്ങളുടെ ഭാരവാഹികള്‍, പ്രസ്ഥാന ബന്ധുക്കള്‍ എന്നിവരാണ് ശാഖ വിളംബര സംഗമത്തില്‍ പങ്കെടുക്കുക. കെ മോയിന്‍ കുട്ടി മാസ്റ്റര്‍, എം.പി കടുങ്ങല്ലൂര്‍, സലീം എടക്കര, നാസര്‍ ഫൈസി കൂടത്തായി, ഇബ്രാഹീം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കംബ്ലക്കാട്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പങ്കെടുത്തു. വിളംബരദിനാചരണം വന്‍ വിജയമാക്കണമെന്നും സില്‍വര്‍ ജൂബിലി സന്ദേശം കൈമാറണമെന്നം സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
- SKSSF STATE COMMITTEE