സ്വിറാത്തുസവിയ്യ മദ്‌റസയില്‍ വെച്ച് നടന്ന തൃശൂര്‍ റെയ്ഞ്ച് മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ കണ്‍വെന്‍ഷനില്‍ മുഫത്തിശ് ഹംസ ഫൈസി വിഷയാവതരണം നടത്തുന്നു |
ചേര്‍പ്പ് : തൃശൂര്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമിന്റെ നേതൃത്വത്തില്‍ റെയ്ഞ്ച് മാനേജ്‌മെന്റ് കണ്‍വെന്‍ഷ്ന്‍ നടത്തി. ടി.എ അന്‍വര്‍ കുര്‍ക്കഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. റെയ്ഞ്ച് പ്രസിഡന്റ് വി. മൂസല്‍ ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചു. റെയ്ഞ്ച് മുഫത്തിഷ് ഹംസ ഫൈസി വിഷയാവതരണം നടത്തി.
തൃശൂര്‍ റെയ്ഞ്ച് മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ഭാരവാഹികളായി പ്രസിഡന്റായി ബഷീര്‍ കെ.എസ്. യാറത്തിങ്കല്‍, വൈസ് പ്രസിഡന്റുമാരായി ഹംസ സാഹിബ് ഊരകം, അലി ഹാജി ചേര്‍പ്പ്, ജന.സെക്രട്ടറിയായി അബ്ദുല്‍ സലാം കക്കേരി പഴുവില്‍, ജോയിന്റ് സെക്രട്ടറിമാരായി സ്വാബിര്‍ വലിയചേനം, ഉബൈദ് പൊട്ടിച്ചിറ, ഉമര്‍ സാഹിബ് ചേര്‍പ്പ്, വര്‍ക്കിങേ സെക്രട്ടറിയായി ഇസ്മായീല്‍ സാഹിബ് മുത്തേടത്തറ, ട്രഷറായി അന്‍വര്‍ കുര്‍ക്കഞ്ചേരി എന്നിവരെ തെരഞ്ഞെടുത്തു.
- Munavar Fairoos