ജിദ്ദ : ലോകം കണ്ട ഏതൊരു തത്വചിന്‍തകനും, വിപ്ലവകാരനും അവകാശപെടാനാവാത്ത അത്രയും മഹത്തരമായ സാമൂഹ്യ മാറ്റമാണ് കേവല ഇരുപത്തിമൂന്ന് വര്‍ഷത്തെ പ്രബോധന പ്രവര്‍ത്തനം കൊണ്ട് പ്രവാജകന്‍ മുഹമ്മദ് നബിയിലൂടെ ലോകത്തുണ്ടായ സാമൂഹ്യമാറ്റമെന്നും ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അധാര്‍മികതയും അന്ധവിശ്യസവും കൊണ്ടുനടന്നിരുന്ന ഒരു സമൂഹത്തിനു നടുവില്‍ ജനിച്ചു വളര്‍ന്ന പ്രവാജകന്‍ തനിക്ക് ദിവ്യബോധനം വഴി അള്ളാഹു ഏല്‍പിച്ച ഉത്തരവാദിത്തം സുധാര്യമായും, സത്യസന്ധമായും നിര്‍വഹിച്ചു ലോക സമൂഹത്തിനു തന്നെ മാത്രകയായി.
വിവിധ കാലഘട്ടത്തില്‍ ലോകത്തിന്‍റെ പല ഭാഗത്തും വന്ന തത്വചിന്തകന്‍മാര്‍കും സാമൂഹ്യപരിഷ്കര്‍ത്താക്കള്‍കും അവരുടെ തത്വ ചിന്തയോടും പ്രത്യായശാസ്ത്രത്തോടും നീതിപുലര്‍താന്‍ സാധിക്കാതിരുന്നപ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബി ജീവിക്കുന്ന ഖുര്‍ആന്‍ ആയി സമൂഹത്തിനു മുമ്പില്‍ വേറിട്ടു നിന്നു. ആ പ്രവാചകനോടുള്ള കടപാടും ആദരവും നാം തിരിച്ചറിയുകയും ഖുര്‍ആനും തിരുസുന്നത്തും അനുസരിച്ച് ജീവിക്കയും ചെയുമ്പോള്‍ മാത്രമേ ഏതൊരാളും യഥാര്‍ത്ഥ സത്യവിശാസി ആവുകയുള്ളൂ എന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു.
സമസ്ത കേരള ജിദ്ദ ഇസ്ലാമിക് സെന്ററും എസ്.വൈ.എസ് ജിദ്ദ സെന്‍ട്രല്‍ കമ്മറ്റിയും സംയുക്തമായി സംഘടിപിച്ച സ്വീകരണത്തില്‍ പ്രഭാഷണം നിര്‍വഹിച്ചു സംസാരികുകയായിരുന്നു തങ്ങള്‍. പഠന ക്യാമ്പില്‍ വ്യത്യസ്ത വിഷയകളില്‍ ഇബ്രാഹിം ഫൈസി തിരൂര്‍കാട്, നജ്മുദ്ദീന്‍ ഹുദവി, മുജീബ് റഹ്മാനി, സുലൈമാന്‍ വാഫി, നൗഷാദ് അന്‍വരി മോളൂര്‍, അബൂബക്കര്‍ ദാരിമി എന്നിവര്‍ ക്ലാസ്സെടുത്തു. അലി ഫൈസിയുടെ അധ്യഷതയില്‍ സയ്യിദ് ഉബൈദുള്ള തങ്ങള്‍ മെലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സഹല്‍ തങ്ങള്‍, അലി ഫൈസി മാനംചേരി, മുസ്തഫ ബാഖവി ഊരകം എന്നിവര്‍ പ്രസംഗിച്ചു. എം. സി സുബൈര്‍ ഹുദവി സ്വഗതാവും, സവാദ് പേരാമ്പ്ര നന്ദിയും പറഞ്ഞു.
- noushad anwari