ലക്ഷദ്വീപ് : ലക്ഷദ്വീപ് ചെത്ത്ലാത്ത് ദ്വീപില്‍ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മുനവ്വിറുല്‍ ഇസ്‍ലാം മദ്റസ, നൂറുല്‍ ഇസ്‍ലാം മദ്റസ, ഇമാദുല്‍ ഇസ്‍ലാം മദ്റസ എന്നീ മദ്റസകളുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നബിദിന പരിപാടി ഭക്തിയാദരപൂര്‍വ്വം ആഘോഷിച്ചു. റബീഉല്‍ അവ്വല്‍ 1 മുതല്‍ 12 വരെ മഗ്‍രിബ് നിസ്കാരാനന്തരം മൌലൂദ് പാരായണവും ഇശാ നിസ്കാരാനന്തരം മതപ്രഭാഷണവും നടത്തപ്പെട്ടു. കേരളക്കരയില്‍ നിന്നും മുഹമ്മദ് യാസിര്‍ മന്നാനി തിരുവനന്തപുരം, അബ്ദുല്‍ അസീസ് ദാരിമി മാവൂര്‍, അലി ഫൈസി എടക്കര തുടങ്ങിയ പ്രഭാഷകന്മാരുടെ പ്രഭാഷണവും പരിപാടിക്ക് കൊഴുപ്പേകി. റബീഉല്‍ അവ്വല്‍ 12-ാം ദിവസം നടന്ന ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു.
- Rafeekriswan edanilam