സമസ്ത ഡയറക്ടറി പുറത്തിറക്കുന്നു

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി മതവിദ്യാര്‍ത്ഥി വിഭാഗമായ ത്വലബയുടെ ആഭിമുഖ്യത്തില്‍ സമസ്ത ഡയറക്ടറി പുറത്തിറക്കുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ, കീഴ്ഘടകങ്ങള്‍, ഭാരവാഹികള്‍, പള്ളി ദര്‍സുകള്‍, അറബിക് കോളേജുകള്‍, യത്തീംഖാനകള്‍, ഭൗതിക സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ആസ്ഥാനങ്ങള്‍, പ്രഭാഷകര്‍, എഴുത്തുകാര്‍, നേതാക്കള്‍ തുടങ്ങിയ വിവരങ്ങളാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തുന്നത്. 2015 ഫെബ്രുവരി 19-22 തിയതികളില്‍ തൃശ്യൂരില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ പ്രകാശിതമാവുന്ന ഡയറക്ടറിയില്‍ വിവരങ്ങളും പരസ്യങ്ങളും നല്‍കാന്‍ താല്‍പര്യമുള്ളവര്‍ twalabastate@gmail.com എന്ന ഇ-മെയ്ല്‍ ഐ.ഡിയില്‍ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 9895901199.
- SKSSF STATE COMMITTEE