ജില്ലാ ത്വലബാ ആക്ടിവേഷന്‍ കോണ്‍ഫറന്‍സിന് പരിസമാപ്തി
എസ് കെ എസ് എസ് എഫ് മലപ്പുറം ജില്ലാ ത്വലബാ കോണ്‍ഫറന്‍സ് തഫക്കുര്‍ '15 സമാപന സമ്മേളനം സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യുന്നു |
തൃപ്പനച്ചി : വിദ്യാര്‍ത്ഥികള്‍ ഭാവി നേതാക്കളാണെന്നും ആത്മാര്‍ത്ഥത കൈമുതലാക്കി ജീവിതം മുന്നോട്ട് നയിക്കാന്‍ അവര്‍ പ്രയത്‌നിക്കണമെന്നും കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. ജില്ലയിലെ ദര്‍സ് അറബിക് കോളേജുകളില്‍ നിന്നായി എണ്ണൂറോളം പ്രതിനിധികള്‍ പങ്കെടുത്ത തഫക്കുര്‍ ത്വലബാ ആക്ടിവേഷന്‍ കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെവിജയത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹംആഹ്വാനം ചെയ്തു.
വെള്ളിയാഴ്ച ആരംഭിച്ച കോണ്‍ഫ്രന്‍സില്‍ വ്യത്യസ്ത സെഷനുകളില്‍ പ്രഗല്‍ഭര്‍ ക്ലാസ്സുകളെടുത്തു. പുലര്‍ച്ചെ ഹാഫിള് സുഹൈല്‍, ഹാഫിള് റഷാദ്, ഹാഫിള് ജാബിര്‍ എന്നിവര്‍ തിലാവ സെഷന് നേതൃത്വം നല്‍കി. ഉസ്താദ് അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി. സി.ഹംസ സാഹിബ് നയിച്ച ഖിദ്മ സെഷന്‍ സാമൂഹികസേവനത്തിന്റെ പണ്ഡിത മാതൃകകളെ സൃഷ്ടിക്കാനുള്ള ആഹ്വാനവും പ്രചോദനവുമായിമാറി. സമകാലിക സമസ്യകളുടെ ഗവേഷണ വിശകലന രീതികള്‍ അപഗ്രഥിച്ച ശൈഖുനാ പി.കുഞ്ഞാണി മുസ്‌ലിയാര്‍ നയിച്ച തഖ്‌ലീദ് സെഷന്‍ ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. ആലിമിനെ തേടുന്ന ലോകം എന്ന വിഷയത്തില്‍ അഹ്മദ് വാഫി കക്കാട് പ്രഭാഷണം നടത്തി. സംഘടനയുടെ വിവിധ വിംഗുകളെ സംബന്ധിച്ച് നടന്ന ഗ്രൂപ്പ് ഡിസ്‌കഷനില്‍ ഖയ്യൂം മാസ്റ്റര്‍ മോഡറേറ്ററായിരുന്നു.
ജില്ലാ ത്വലബാ ചെയര്‍മാന്‍ സയ്യിദ് ഫാരിസ് ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഇബാദ് ഡയറക്ടര്‍ ആസിഫ് ദാരിമി പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സി.എം. കുട്ടിസഖാഫി, ഐ.പി. ഉമര്‍വാഫി, അനീസ് ഫൈസി മാവണ്ടിയൂര്‍, ഫാറൂഖ് മണിമൂളി, സി.പി. ബാസിത് ചെമ്പ്ര, ഉമര്‍ ദാരിമി പുളിയക്കോട്, സൈനുദ്ദീന്‍ കുഴിഞ്ഞോളം, യു.കെ.എം.ബഷീര്‍മൗലവി, ഉമറുല്‍ ഫാറൂഖ്കരിപ്പൂര്‍, നൗഷാദ് ചെട്ടിപ്പടി, റഫീഖ് ഫൈസി തെങ്ങില്‍ സംബന്ധിച്ചു. ജില്ലാത്വലബാ ജനറല്‍കണ്‍വീനര്‍ റാഷിദ് വി.ടി. വേങ്ങര സ്വാഗതവും ടി.കെ. കുഞ്ഞാപ്പു നന്ദിയും പറഞ്ഞു.
- najeebulla mohammed