പെരിന്തല്‍മണ്ണ : ജാമിഅ ജൂനിയര്‍ ഫെസ്റ്റ് സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ യഥാക്രമം അല്‍ ഹസനാത്ത് മാമ്പുഴ, ഇമാം ഗസ്സാലി അകാദമി കൂളിവയല്‍, മര്‍ക്കസുല്‍ ഉലൂം നിലമ്പൂര്‍ എന്നീ സ്ഥാപനങ്ങള്‍ വഓവറോള്‍ ചാമ്പ്യന്മാരായി. രണ്ടു ദിവസങ്ങളിലായി അമ്പത്തിയഞ്ച് ഇനങ്ങളില്‍ നടന്ന ജൂനിയര്‍ ഫെസ്റ്റില്‍ സീനിയര്‍, ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളില്‍ അല്‍ ഹസനാത്ത് മാമ്പുഴ, ഇമാം ഗസ്സാലി അകാദമി കൂളിവയല്‍, മര്‍ക്കസുല്‍ ഉലൂം നിമ്പൂര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഇമാം ഗസ്സാലി അകാദമി കൂളിവയല്‍, അല്‍ ഹസനാത്ത് മാമ്പുഴ,ശുഹദാ ഇസ് ലാമിക് കോളേജ് പുത്തനങ്ങാടി എന്നിവര്‍ ഓരോ വിഭാഗത്തിലും യഥാക്രമം രണ്ടാം സ്ഥാനത്തിനര്‍ഹരായി.
സീനിയര്‍ വിഭാഗത്തില്‍ ഹാരിസ് കെ.എം (30 പോയന്റ് കോട്ടുമല കോപ്ലക്‌സ് മലപ്പുറം), ജൂനിയര്‍ വിഭാഗത്തില്‍ ഇബ്‌റാഹീം ആതില്‍ പി.കെ (24 പോയന്റ് ഇമാം ഗസ്സാലി അക്കാദമി കൂളിവയല്‍), സബ്ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ജസീല്‍ എം.കെ (24 പോയന്റ് മര്‍ക്കസുല്‍ ഉലൂം നിലമ്പൂര്‍) കലാപ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്ന ജാമിഅഃ നൂരിയ്യക്കു കീഴിലുള്ള അമ്പതില്‍ പരം സ്ഥാപനങ്ങളിലെ നാനൂറോളം പ്രതിഭകളാണ് 55 ഇനങ്ങളില്‍ മാറ്റുരച്ചത്. നവംബറില്‍ നാലു മേഖലകളായി നടന്ന മത്സരങ്ങളില്‍ ഫസ്റ്റ് സെക്കന്റ് നേടിയവരാണ് ഫൈനല്‍ മത്സരത്തില്‍ പങ്കെടുത്തത്. വിജയികള്‍ക്കുള്ള ട്രോഫികള്‍ അഡ്വ.കെ.എ റഹ്മാന്‍ ഖാന്‍ വിതരണം ചെയ്തു.പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു.സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍, ഷാനവാസ് എം.പി, അബ്ദുസ്സമദ് സമദാനി, മുഹമ്മദുണ്ണി ഹാജി എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹാജി കെ. മമ്മദ് ഫൈസി സ്വാഗതം പറഞ്ഞു.
- Secretary Jamia Nooriya