തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യൂക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിംഗ് സെന്ററി (സിപെറ്റ്) ന് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്പൂര്‍ണ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. ഡല്‍ഹി, ബാംഗ്ലൂര്‍ നഗരങ്ങളില്‍ വിദ്യാഭ്യാസ - താമസ - ഭക്ഷണ സൗകര്യത്തോട് കൂടി സി.ബി.എസ്.ഇ സിലബസില്‍ പഠിക്കാനും തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ ഡിഗ്രി, പി.ജി, പിഎച്ച്.ഡി വരെ പൂര്‍ത്തിയാക്കാനും അവസരമുണ്ടാകും. ദാറുല്‍ ഹുദാ പൂര്‍വ വിദ്യാര്‍ത്ഥികളായ ഹുദവികളുടെ മേല്‍നോട്ടത്തിലും ശിക്ഷണത്തിലൂമായിരിക്കും പഠനം. പ്രത്യേക അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പ് നല്‍കുക. ഇപ്പോള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് 9961735498, 7558923707 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University