കോഴിക്കോട് : മര്‍കസ് നോളജ് സിറ്റിയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്.
പരിസ്ഥിതി ദുര്‍ബല പ്രദേശമായ കോടഞ്ചേരി വില്ലേജിലെ 125 ഏക്കറിലാണ് നിര്‍മാണം നടക്കുന്നത്. നോളജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്.
ചെന്നൈ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് ചൊക്കലിംഗം, എക്‌സ്‌പെര്‍ട്ട് മെമ്പര്‍ പ്രഫ. ഡോ. നാഗേന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് നിര്‍മാണം നടക്കുന്നുവെന്ന് കാണിച്ച് വടകര ബാറിലെ അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ. സവാദ് പ്രമുഖ അഭിഭാഷകനായ കെ. നൂറുദ്ദീന്‍ മുസ്‌ലിയാര്‍ മുഖേനയാണ് ഹരജി നല്‍കിയത്.
പരാതി ഗൗരവമുള്ളതാണെന്നും ഹാജരാക്കിയ രേഖകള്‍ പ്രകാരം കേസ് നിലനില്‍ക്കുമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. നിയമവിരുദ്ധമായി നിര്‍മാണങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമാണെന്നും ഉത്തരവിലുണ്ട്.
Read more : http://suprabhaatham.com/item/20150122998