കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ പാല്‍കടലാക്കി നടന്ന കൂറ്റന്‍ രാലിയോടെ എസ് കെ എസ് എസ് എഫ് ജില്ലാ സമ്മേളനത്തി നു കളക്ടറേറ്റ് മൈദാനിയില്‍ ഉജ്ജ്വല സമാപനം. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച റാലിയില്‍ പതിനായിരക്കണക്കിനു പ്രവര്‍ത്തകര്‍ അണി നിരന്നു. വേഷം കൊണ്ടും അച്ചടക്കം കൊണ്ടും ശ്രദ്ധ്യയമായ പ്രകടനം കണ്ണൂരിലെ സമസ്തയുടെ സംഘ ശക്തി വിളിച്ചോതുന്നതായിരുന്നു. എസ് കെ എസ് എസ് എഫ് ജില്ല നേതാക്കളായ അബ്ദുസ്സലാം ദരിമി, അബ്ദുലതീഫ് പന്നിയൂര്‍, സിദ്ദീഖ്ഫൈസി വെണ്മണല്‍, ശഹീര്‍ പപ്പിനിശ്ശേരി, ബശീര്‍ അസ് അദി തുടങ്ങിയവര്‍ നെതൃത്വം നല്‍കി.
സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. അബ്ദുസ്സലാം ദാരിമി കിണവക്കല്‍ അധ്യക്ഷത വഹിചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സത്തര്‍ പന്തല്ലൂര്‍, മാണിയൂര്‍ അഹ് മദ് മുസ്ലിയാര്‍, പി പി ഉമര്‍ മുസ്ലിയാര്‍, അബ്ദുരഹ്മാന്‍ കല്ലായി, അഹ് മദ് തേര്‍ലയി, എ കെ അബ്ദുല്‍ ബഖി, എസ് കെ ഹംസ ഹാജി, മൊയ്തു ഹാജി പലത്തയ്, മലയമ്മ അബൂബക്കര്‍ ബാഖവി, മാനിയൂര്‍ അബ്ദുറഹ് മാന്‍ ഫൈസി പ്രസംഗിച്ചു. സയ്യിദ് അസ്ലം തങ്ങള്‍ പ്രര്‍ത്ഥന നടത്തി. അബ്ദുലതീഫ് പന്നിയൂര്‍ സ്വാഗതവും ജുനൈദ് ചലാട് നന്ദിയും പറഞ്ഞു.
- latheef panniyoor