കാസര്‍കോട് : നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരിയില്‍ തൃശ്ശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ്. കെ. എസ്. എസ്. എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച 25 ഇന കര്‍മപദ്ധതിയില്‍പെട്ട ഐ. എഫ്. സിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന നിര്‍വഹിച്ചു.
സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇബാദിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് ഐ. എഫ്. സി നടക്കുന്നത്. വൈജ്ഞാനിക വിസ്‌ഫോടനങ്ങള്‍ ധാര്‍മികതയെയും സംസ്‌കാരത്തെയും തകര്‍ത്ത് കൊണ്ടിരിക്കുമ്പോള്‍ ഒഴുക്കിനെതിരെ ചലിച്ചക്കാന്‍ സംസ്‌കാരികവും ദൈവീകവുമായ പുതിയ കരുത്ത് കുടുംബിനികളില്‍ തിരിച്ച് കൊണ്ട് വരാനാണ് ഇസ്ലാമിക് ഫാമിലി ക്ലസ്റ്റര്‍ (ഐ. എഫ്. സി) കൊണ്ട് ലക്ഷ്യമിടുന്നത്. ജില്ലയിലെ മുഴുവന്‍ ശാഖകളിലും ഐഎഫ്‌സിയുടെ പ്രവര്‍ത്തനം സജീവമാക്കും.
ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് സിദ്ദീഖ് അസ്ഹരി പാത്തൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ സാലൂദ് നിസാമി, മൊയ്തീന്‍ കുഞ്ഞി പിഎം, മൊയ്തീന്‍ ഹാജി ബേക്കൂര്‍, പൊടിയച്ച കണ്ണാടിപ്പാറ, ഇസ്മഈല്‍ കണ്ടത്തില്‍, ഹഖീം പൊയ്യല്‍, ഇബ്രാഹിം ചെറുകുണ്ടില്‍, അബ്ദുല്ല റഹ്മാനി, എഎം മഹമൂദ് മുസ്ലിയാര്‍, ത്വയ്യിബ് ഫൈസി, ഒഎം മോണു, ഒഎം അബൂബക്കര്‍ സംബന്ധിച്ചു.
ഉദ്ഘാടന ചടങ്ങിന് ശേഷം സ്ത്രീകള്‍ക്ക് പ്രത്യേകമായി നടന്ന പഠനക്ലാസിന് അഫ്‌സത്ത് ബദ്‌റുദ്ദീന്‍ നേതൃത്വം നല്‍കി.

- Secretary, SKSSF Kasaragod Distict Committee