ചരിത്ര സെമിനാര്‍ ഡോ. കെ.കെ.എന്‍. കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു |
കൊടുങ്ങല്ലൂര്‍ : ഇസ്‌ലാമിക വിഷയങ്ങളില്‍ അഭിപ്രായം പറയാനുള്ള അധികാരം മുസ്‌ലിം പണ്ഢിതന്മാര്‍ക്കാണ്. കേരളത്തിലെ പണ്ഢിത സമൂഹം അത് കൃത്യമായി നിര്‍വ്വഹിച്ചു പോരുന്നുണ്ട്. ഇസ്‌ലാമിക വസ്ത്ര ധാരണാ രീതികള്‍ ഖുര്‍ആന്റെയും തിരു സുന്നത്തിന്റെയും ഇസ്‌ലാമിക പ്രമാണങ്ങളുടെയും അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടേണ്ടത്. അത്തരം വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞ് മുസ്‌ലിം വിരുദ്ധരുടെ കൈയ്യടി വാങ്ങാനാണ് ചിലര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ തങ്ങളുടെ സംഘടനാ തലത്തില്‍ ജനാധിപത്യം പോലുമില്ലാതെ കുത്തകയാക്കി വെച്ചിരിക്കുന്നവരാണ് ഇസ്‌ലാമിക വിശയങ്ങളില്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നത്. ഒരു ശതമാനം പോലും സമുദായത്തില്‍ പ്രാധിനിത്യം പോലുമില്ലാത്ത ഈ വിഭാഗത്തെ അര്‍ഹിക്കുന്ന അവജ്ഞയോട് കൂടെ സമൂഹം തള്ളിക്കളയുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രസതാവിച്ചു. 2015 ഫെബ്രുവരി 19 മുതല്‍ 22 വരെ തൃശൂര്‍ സമര്‍ഖന്ദില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെ മഹാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം രാജ്യത്താകമാനം സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഭാഗമായി കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ നടന്ന കേരള മുസ്‌ലിം വളര്‍ച്ചയിലെ ആത്മീയ സാന്നിദ്ധ്യം എന്ന വിഷയത്തില്‍ നടന്ന ചരിത്ര സെമിനാറില്‍ സമാപന പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ധേഹം.
പ്രശസ്ത ചരിത്രകാരന്‍ ഡോ: കെ.കെ.എന്‍ കുറുപ്പ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ.തങ്ങള്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍, ഡോ: സുബൈര്‍ ഹുദവി ചേകനൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം, അബൂബക്ര്‍ മാസ്റ്റര്‍ വടകര, നാസര്‍ ഫൈസി തിരുവത്ര, അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി, എം.കെ.മുജീബു റഹ്മാന്‍ ദാരിമി, ശഹീര്‍ ദേശമംഗലം, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, കെ.എം.ശാഹിര്‍, എ.എ.അബ്ദുല്‍ കരീം മൗലവി, ടി.കെ.എ.കബീര്‍ ഫൈസി, പി.എസ്.ശിഹാബ് തങ്ങള്‍, കെ.എസ്.ഷഫീഖ് ഫൈസി, കെ.എസ്.ശിഹാബുദ്ദീന്‍ മാസ്റ്റര്‍, എന്‍.എസ്.ശൗക്കത്തലി, കെ.റിയാസ് ഹസനി, ഹുസൈന്‍ തങ്ങള്‍, അബ്ദു സമദ് ദാരിമി, പി.കെ.എം.അഷ്‌റഫ്, സൈനുദ്ദീന്‍ ഫൈസി കരിമ്പ എന്നിവര്‍ പങ്കെടുത്തു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur