തേഞ്ഞിപ്പലം : തലമുറകള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന ധിഷണാശാലിയായ പണ്ഡിതനായിരുന്നു ജലീല്‍ ഫൈസി പുല്ലങ്കോടെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ശാസ്ത്രീയമായ സംഘടനാ പ്രവര്‍ത്തന വൈഭവവും കണിശമായ സമീപനങ്ങളും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം സമുദായത്തിന് കനത്ത നഷ്ടമായെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ജലീല്‍ ഫൈസി പുല്ലങ്കോടിനെ അനുസ്മരിച്ചുകൊണ്ട് അല്‍ മുഅല്ലിം മാസിക പുറത്തിറക്കിയ സ്‌പെഷ്യല്‍ പതിപ്പ് പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ കോപ്പി ഏറ്റുവാങ്ങി. സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, എം.എ. ചേളാരി, ഹുസൈന്‍ കുട്ടി പുളിയാട്ടുകുളം സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen