കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സംസാരിക്കുന്നു
|
വെങ്ങപ്പള്ളി : മനുഷ്യന്റെ വിജയം ആത്മീയ ബോധത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂവെന്നും ആത്മീയ മേഖല ചൂഷണോപാധിയാക്കുന്നവര്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആവശ്യപ്പെട്ടു. വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ പതിനൊന്നാമത് ദിക്ര്‍ വാര്‍ഷിക സമ്മേളനത്തില്‍ ദുആ മജ്‌ലിസിനു നേതൃത്വം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എ.കെ ഇബ്രാഹിം ഫൈസി, എസ് മുഹമ്മദ് ദാരിമി, മുഹമ്മദ് ബാഖവി, ഹാരിസ് ബാഖവി കമ്പളക്കാട്, മൂസ ബാഖവി, ജഅ്ഫര്‍ ഹൈത്തമി, മുജീബ് ഫൈസി നായ്ക്കട്ടി, ശംസുദ്ദീന്‍ റഹ്മാനി, കെ.എ നാസര്‍ മൗലവി, പി.കെ ഹുസൈന്‍ ഫൈസി, സാജിദ് ബാഖവി, ഖാസിം ദാരിമി സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും എ.കെ.സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally