തിരൂരങ്ങാടി : സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പുടുന്ന 'ജനക്ഷേമം മഹല്ലുകളിലൂടെ കാമ്പയിന്‍ വിജയിപ്പിക്കാന്‍ മഹല്ല് ഭാരവാഹികള്‍ രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് റഷീദലി ശിഹാബ് തങ്ങള്‍. ജില്ലാ എസ് എം എഫ് ലീഡേഴ്‌സ് മീറ്റില്‍ ആധ്യക്ഷ്യം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹല്ല് നിവാസികള്‍ക്ക് സര്‍ക്കാറുകളില്‍ നിന്നും മറ്റു ഏജന്‍സികളില്‍ നിന്നും ലഭ്യമാവുന്നു വിവിധ ആനുകൂല്യങ്ങളും ധനസഹായങ്ങളും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ജനക്ഷേമം മഹല്ലുകളിലൂടെ എന്നകാമ്പയിന്‍ ആചരിക്കുന്നത്. പഞ്ചായത്ത് തലങ്ങളിലും മഹല്ല് തലങ്ങളിലും ബോധവല്‍കരണ കാമ്പയിന്‍ നടത്താനും അര്‍ഹരായ ആളുകളെ കണ്ടെത്തി സഹായങ്ങള്‍ എത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും തീരുമാനമായി. കാമ്പയിന്റെ ഭാഗമായി പ്രത്യേക കൈപുസ്തകം തയ്യാറാക്കി വിതരണം ചെയ്തു. വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ക്കായി പ്രി മാരിറ്റല്‍ കോഴ്‌സ്, ധൂര്‍ത്തിനെതിരെ ബോധവല്‍കരണം, എന്നീ കര്‍മ്മപദ്ധതികള്‍ യോഗത്തില്‍ അവതരിപ്പിച്ചു.
സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി , പി കുഞ്ഞാണി മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി , കാളാവ് സൈതലവി മുസ്‌ലിയാര്‍, യു മുഹമ്മദ് ശാഫി ഹാജി, വി കുഞ്ഞുട്ടി മുസ് ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ എം സൈതലവി ഹാജി, ഇമ്പിച്ചിക്കോയ തങ്ങള്‍ പാണായി, മുനീര്‍ ഹുദവി, ബി ജഅ്ഫര്‍ ഹുദവി പ്രസംഗിച്ചു. പ്രഗത്ഭ ട്രെയിനര്‍ എ പി നിസാം പാവറട്ടി ലീഡേഴ്‌സ് ട്രെയിനിംഗിനു നേതൃത്വം നല്‍കി. ഏ.കെ ആലിപ്പറമ്പ് സ്വാഗതവും ടി. എച്ച് അബ്ദുല്‍ അസീസ് ബാഖവി നന്ദിയും പറഞ്ഞു.
- smf Malappuram