എസ് കെ ഐ സി റിയാദ് പുറത്തിറക്കിയ ഗ്രാന്റ് ഫിനാലെ കലണ്ടര്‍ നാസര്‍ തങ്ങള്‍ മണ്ണാര്‍ക്കാടിന് നല്‍കി അബ്ദുറഹ്മാന്‍ ഫറോഖ് പ്രകാശനം ചെയ്യുന്നു |
റിയാദ് : എസ് കെ ഐ സി റിയാദ് പുറത്തിറക്കിയ ഗ്രാന്റ് ഫിനാലെ എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി കലണ്ടര്‍ നാസര്‍ തങ്ങള്‍ മണ്ണാര്‍ക്കാടിന് നല്‍കി അബ്ദുറഹ്മാന്‍ ഫറോഖ് പ്രകാശനം ചെയ്തു. സില്‍വര്‍ ജൂബിലി പ്രാസ്താനിക ചരിത്രത്തിലെ വഴിതിരിവാകും വിധം പ്രചരണങ്ങളും മറ്റും ക്രമീകരിക്കണമെന്നും വര്‍ത്തമാനത്തിന്റെ തിന്മകളോട് രാജിയാകാന്‍ ശ്രമിക്കുന്ന സമുഹത്തിന് നന്മയുടെ ഉണര്‍ത്തുപാട്ടാകും വിധം ഉല്‍ബോധനങ്ങളും മറ്റും സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ ദാരിമി പുല്ലാര പ്രസിഡണ്ട് എസ് കെ ഐ സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അദ്ധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അബൂബക്കര്‍ ഫൈസി ചുങ്കത്തറ, ഹബുബുല്ല പട്ടാമ്പി, റസാഖ് വളകൈ പ്രസംഗിച്ചു. മസ്ഊദ് കണ്ണൂര്‍ സ്വാഗതവും ഉമര്‍ കോയ ഹാജി യൂണിവേഴ്‌സിറ്റി നന്ദിയും പറഞ്ഞു.
For download, pls click on Link-1 or Link-2
For download, pls click on Link-1 or Link-2
- Aboobacker Faizy