SKSSF നേതാക്കള്‍ക്ക് ദുബായില്‍ സ്വീകരണം നല്‍കി

ദുബൈ : നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയമുയര്‍ത്തിപ്പിടിച്ചു കൊണ്ട് എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി പ്രചരണ പരിപാടികളുടെ ഭാഗമായി ദുബൈയില്‍ എത്തിയ നേതാക്കള്‍ക്ക് എസ് കെ എസ് എസ് എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റിയും തൃശൂര്‍ ജില്ലാ കമ്മിറ്റിയും നല്‍കിയ സ്വീകരണം ബഹുജന പങ്കാളിത്തം കൊണ്ടും സംഘാടനാ മികവ്‌ കൊണ്ടും ശ്രദ്ധേയമായി. ജില്ലാ എസ് കെ എസ് എസ് എഫ് പ്രാരംഭം കുറിച്ച മജ്ലിസുന്നൂര്‍ ആത്മീയ സദസ്സിന് നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട്‌ സയ്യിദ് ശുഅൈബ് തങ്ങള്‍ നേതൃത്വം നല്‍കി. നാഷണല്‍ സെക്രട്ടറി ഹുസൈന്‍ ദാരിമി ആധ്യക്ഷം വഹിച്ച യോഗത്തില്‍ ദുബൈ സ്റ്റേറ്റ് സെക്രട്ടറി ഹക്കീം ഫൈസി സ്വാഗതഭാഷണം നിര്‍വഹിച്ചു. എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് ജന. സെക്രട്ടറി അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി പ്രമേയ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് തൃശൂര്‍ ജില്ലാ സെക്രട്ടറി സി.എ. റഷീദ് സാഹിബ് സില്‍വര്‍ ജൂബിലി സംഘാടനം വിശദീകരിച്ചു. എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് സെക്രട്ടറിയെറ്റ് അംഗം ബഷീര്‍ ഫൈസി ദേശമംഗലം ആദര്‍ശ പ്രഭാഷണം നിര്‍വഹിച്ചു.

സമ്മേളനം വിജയകരമാക്കാന്‍ നാഷണല്‍ കമ്മിറ്റി സജ്ജീകരിച്ച ചാര്‍ട്ടേഡ് ഫ്ലൈറ്റ് ടിക്കറ്റ്‌ ബുക്കിംഗ് ആര്‍.വി. മുസ്തഫ ഹാജിയില്‍ നിന്നും സ്വീകരിച്ചു കൊണ്ട് ശുഅയ്‌ബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ പൂര്‍ണ വിജയത്തിന് പ്രയത്നിച്ച പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേതാക്കള്‍ നന്ദി പ്രകാശിപ്പിച്ചു. 
- SKSSF THRISSUR