ലോഗോപ്രകാശനം പാണക്കാട് സയ്യിദ് അബ്ബാസലി തങ്ങള്‍ നിര്‍വ്വഹിക്കുന്നു |
കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 26 ന് കേരളത്തിന്റെ അകത്തും പുറത്തുമായി 36 കേന്ദ്രങ്ങളില്‍ നടക്കുന്ന മനുഷ്യജാലികയുടെ ലോഗോ പ്രകാശനം പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മുക്കം വ്യാപരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആര്‍ വി അബ്ദുസ്സലീം അധ്യക്ഷത വഹിച്ചു. കേരളത്തിലെ മുഴുവന്‍ ജില്ലാ കേന്ദ്രങ്ങളിലും, മാൂഗ്ലൂരു, ബാംഗ്ലൂരു, കൊടക്, ചികമാംഗ്ലൂരു, ഹാസ്സന്‍, ചെന്നൈ, കൊയമ്പത്തൂര്‍, നീലഗിരി, ഗൂഡല്ലൂര്‍, ഡെല്‍ഹി എന്നിവിടങ്ങളിലും, ഇന്തിക്ക് പുറമെ ഒമാന്‍, ഖത്തര്‍, അബൂദാബി, ബഹറൈന്‍, കുവൈത്ത്, റാസല്‍ ഖൈമ, ദുബൈ, ഷാര്‍ജ, റിയാദ്, ജിദ്ദ, മക്ക, മസ്‌ക്കറ്റ് എന്നീകേന്ദ്രങ്ങളിലുമാണ്അടുത്തവര്‍ഷത്തെ മനു ഷ്യജാലിക നടക്കുന്നത്. മുക്കം ഉമര്‍ ഫൈസി, മോയിമോന്‍ ഹാജി, അയ്യൂബ് കൂളിമാട്, റഷീദ് ഫൈസി, കെ എന്‍ എസ് മൗലവി, അബൂബക്കര്‍ ഫൈസി മലയമ്മ, സലാം ഫൈസി മുക്കം, സികെ ഖാസിം, കുഞ്ഞാലന്‍ കുട്ടി ഫൈസി, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, അലി അക്ബര്‍ മുക്കം എന്നിവര്‍ സംബന്ധിച്ചു.
- SKSSF STATE COMMITTEE