കോഴിക്കോട് : സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാനകമ്മിറ്റിയുടെ 2014-2016 വര്‍ഷത്തെ ഭാരവാഹികളായി സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പാണക്കാട് പ്രസിഡണ്ടും ശഫീഖ് മണ്ണഞ്ചേരി ജനറല്‍ സെക്രട്ടറിയും മുഹമ്മദ് അമീന്‍ തിരുവനന്തപുരം ട്രഷററും ആയി കോഴിക്കോട് ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക കൗണ്‍സില്‍ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ സയ്യിദ് റാജിഅ്അലി ശിഹാബ് തങ്ങള്‍ പാണക്കാട്, അഫ്‌സല്‍ രാമന്തളി, അനസ് മാരായമംഗലം, സുഫ്‌യാന്‍ അറുവാള്‍ (വൈസ് പ്രസിഡണ്ടുമാര്‍), സാജിര്‍ കൂരിയാട് (വര്‍കിംഗ് സെക്രട്ടറി) ബാദുഷ കൊല്ലം, അഹ്മദ് ശമീര്‍ ചെര്‍ക്കള, ജുനൈദ് മേലാറ്റൂര്‍, ശമീര്‍ തോട്ടന്നൂര്‍ (സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു.
- Samastha Kerala Jam-iyyathul Muallimeen