ഗ്രാന്റ് ഫിനാലെ ചരിത്രസംഭവമാക്കുക SKIC സൗദി നാഷണല്‍ കമ്മിറ്റി

നാഷണല്‍ കൗണ്‍സില്‍ അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍ ഉദ്ഘാടനം ചെയ്യുന്നു
മദീന : എസ് കെ എസ് എസ് എഫ് സില്‍വര്‍വര്‍ ജൂബിലിയുടെ ഭാഗമായി 2015 ഫെബ്രുവരിയില്‍ ത്യശൂര്‍ സമര്‍ഖന്തില്‍ നടക്കുന്ന ഗ്രാന്റ്ഫിനാലെ, ഇസ്‌ലാമിക ചരിത്രത്തില്‍ സമര്‍ഖന്ത് സ്മരിക്കപ്പെട്ടതുപോലെ എസ് കെ എസ് എഫ് സില്‍വര്‍വര്‍ ജൂബിലിയും സ്മരണീയമാക്കണമെന്ന് എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. സില്‍വര്‍വര്‍ ജൂബിലിയുടെ ഭാഗമായി അന്താരാഷ്ട്ര മീലാദ് മീറ്റ്, തിന്മക്കെതിരെ ജനശക്തിയെന്ന എസ് വൈ എസ് പ്രമേയവും, നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന സില്‍വര്‍വര്‍ ജൂബിലി പ്രമേയവും അടിസ്ഥാനമാക്കിയുളള പ്രഭാഷണങ്ങള്‍, കുടുംബ സംഗമം, പ്രാസ്താനിക സംഗമം, പ്രവര്‍ത്തക ക്യാമ്പ്, സപ്‌ളിമെന്റ് പ്രസിദ്ധീകരണം, സര്‍ഗലയം, ആദര്‍ശ ബോധനം, സമ്മേളനത്തിനായി പുറപ്പെടുന്നവര്‍ക്ക് സ്വീകരണം, എന്നിവ സൗദിയുടെ എല്ലാ ഭാഗങ്ങളിലും നടക്കും. ഫാസിസം കരുത്താര്‍ജിക്കുമ്പോള്‍ മതേതരശക്തികളില്‍ വളരുന്ന ഭിന്നിപ്പ് ആശങ്കാജനകമാണെന്നും രാജ്യം ആദരിച്ചിരുന്നവരെ ഇകഴ്ത്താനും മറ്റുളളവരെ ഉയര്‍ത്താനുമുളള ശ്രമങ്ങള്‍ രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടുകളും പൈത്യകവും മാറ്റിമറിക്കാനുളള ഗൂഢശ്രമങ്ങളുടെ ഭാഗമാണെന്നും, രാജ്യത്തിന്റെ യശസ്സും പൈത്യകവും ഉയര്‍ത്താനും മതേതരമൂല്യങ്ങള്‍ നിലനില്‍ക്കാനും മതേതരശക്തികള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അദ്യക്ഷത വഹിച്ചു. അബ്ദുറഹ്മാന്‍ മൗലവി ഓമാനൂര്‍ ഉദ്ഘാടനം ചെയ്തു. റഹീം ഉസ്താദ് യാമ്പു, എന്‍ സി മുഹമ്മദ് റിയാദ്, ഇബ്രാഹീം ഓമശ്ശേരി ദമാം, ഇസ്മായീല്‍ ഹാജി ബുറൈദ,ആരിഫ് വാഫി ഉനൈസ, ഹസ്സന്‍ ഹുദവി ജിദ്ദ, മുഹമ്മദ് മുസ്ലിയാര്‍ ബുറൈദ, അബൂബക്കര്‍ ദാരിമി റിയാദ്,റഫീഖ് റാബഖ് എന്നിവര്‍ സംസാരിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും സുലൈമാന്‍ മദീന നന്ദിയും പറഞ്ഞു.
- A. K. RIYADH