കുമ്പള : ഒരു കാലത്ത് വിദ്യഭ്യാസപരമായി വളരെ പിന്നാക്കം നിന്നിരുന്ന ഉത്തരമലബാറിന്റെ ഇന്നത്തെ വിദ്യഭ്യാസ മുന്നേറ്റത്തില്‍ അഭിമാനിക്കുന്നു എന്നും പ്രദേശത്തിന്റെ മത - ഭൗതിക വിദ്യഭ്യാസ പുരോഗതിക്കായി അക്ഷീണം യത്‌നിക്കുന്ന സമസ്ത പണ്ഡിതന്മാരുടെ ദൗത്യം പ്രശംസനീയവുമാണെന്നും പി.ബി അബ്ദുല്‍ റസാഖ് എംഎല്‍എ. കുമ്പള ഇമം ശാഫി അക്കാദമിയിലെ പുതിയ ബില്‍ഡിങ് ഉദ്ഘാടന പരിപാടിയില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലത്തിന്റെ മുമ്പേനടന്ന് അസൂയാവഹമായ മുന്നേറ്റമാണ് കേരളീയ സമൂഹത്തില്‍ സമന്വയ വിദ്യഭ്യാസ രംഗത്ത് കൈവരിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനം അക്കാദമി ട്രഷറര്‍ ഹാജി കെ. മുഹമ്മദ് അറബി അധ്യക്ഷത വഹിച്ചു. സ്ഥാപനത്തിന്റെ പ്രചാരണാര്‍ത്ഥം വിദേശ പര്യടനം നടത്തുന്ന സ്ഥാപന പ്രതിനിധികള്‍ക്കുള്ള യാത്രയപ്പ് പരിപാടിയും അതൊടൊപ്പം നടന്നു. എം. എ ഖാസിം മുസ്ലിയാര്‍ സ്വാഗതവും കെ.എല്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി നന്ദിയും പറഞ്ഞു.
ഇമാം ശാഫി അക്കാദമി കെട്ടിടോദ്ഘാടനം മെട്രോ മുഹമ്മദ് ഹാജി നിര്‍വ്വഹിച്ചു
കുമ്പള : മത - ഭൗതിക സമന്വയ വിദ്യഭ്യാസ സ്ഥാപനമായ ഇമം ശാഫി അക്കാദമി വിദ്യാര്‍ത്ഥികളുടെ ഭക്ഷണ സൗകര്യത്തിനായി പുതുതായി നിര്‍മ്മിച്ച വിശാലമായ ഡൈനിംഗ് ഹാളോടു കൂടിയ കിച്ചന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം സുന്നി യുവജന സംഘം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജി നിര്‍വഹിച്ചു. പൊതു സമ്മേളനം അക്കാദമി ട്രഷറര്‍ ഹാജി കെ. മുഹമ്മദ് അറബിയുടെ അദ്ധ്യക്ഷതയില്‍ പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗോള്‍ഡന്‍ അബ്ദുല്‍ ഖാദിര്‍ ഹാജി മാഗസിന്‍ പ്രകാശനവും ഒമാന്‍ മുഹമ്മദ് ഹാജി അവാര്‍ഡ്ദാനവും നിര്‍വ്വഹിച്ചു. എം.എ ഖാസിം മുസ്‌ലിയാര്‍, കെ.എല്‍ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ലണ്ടന്‍ മുഹമ്മദ് ഹാജി, എ.കെ.എം അശ്‌റഫ്, കെ.എം അബ്ബാസ് ഫൈസി പുത്തിഗെ, മൂസ ഹാജി കൊടിയമ്മ, അബൂബക്കര്‍ സാലൂദ് നിസാമി, ഹാജി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ബദ്‌രിയ്യാ നഗര്‍, ടി.കെ. ഇസ്മായീല്‍ ഹാജി കണ്ണൂര്‍, മുഹമ്മദ് ശാഫി ഹാജി മീപ്പിരി, വി.പി അബ്ദുല്‍ ഖാദിര്‍ ഹാജി, ടി.എം ശുഹൈബ്, ബി.എന്‍ മുഹമ്മദലി, ഹമീദ് ഹാജി പറപ്പാടി, അലി ദാരിമി, അശ്‌റഫ് ഫൈസി, ഹാദി തങ്ങള്‍ മൊഗ്രാല്‍, അലി അക്ബര്‍ ബാഖവി, സുബൈര്‍ നിസാമി, അബ്ദുല്ല ഹാജി താജ്, കെ.എം.എ മദനി, അബ്ദുറഹ്മാന്‍ ഹൈതമി, മൂസ നിസാമി നാട്ടക്കല്‍, ശമീര്‍ വാഫി കരുവാരക്കുണ്ട്, അശ്‌റഫ് റഹ്മാനി, കെ.എം അബ്ദുല്ല ഹാജി, മുഹമ്മദ് ഹാജി ഹിന്ദുസ്ഥാന്‍, മുസ്ഥഫ കുമ്പോല്‍, അന്‍വര്‍ അലി ഹുദവി, സലാം വാഫി, ഫാറൂഖ് അശ്അരി, ബാലകൃഷ്ണന്‍, സുനില്‍ ജോസഫ്, തുടങ്ങിയവര്‍ സംബന്ധിച്ചു.
- Imam Shafi