കാസര്‍കോട് : വ്യാജമുടിയും പാനപാത്രവും കൊണ്ടുവന്ന് മുസ്ലിം സമുദായത്തെ വഞ്ചിക്കുകയും ശഅ്‌റെ മുബാറക്ക പള്ളിയുടെ പേരില്‍ പിരിവ് നടത്തുകയും ചെയ്ത കാന്തപുരത്തിന്റെ കര്‍ണ്ണാടക റോഡ് ഷോയുടെ സമാപനത്തില്‍ പങ്കെടുത്ത് പാണക്കാട് ശിഹാബ് തങ്ങള്‍ ആത്മീയ ചൂഷകനെന്ന് വിശേഷിപ്പിച്ച കാന്തപുരത്തെ ആത്മീയ ചൈതന്യത്തിന്റെ വെള്ളി വെളിച്ചമെന്ന് പറയുകയും ഭാരതയാത്ര നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് വിവാദ പ്രസംഗം നടത്തിയ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ പ്രസ്താവന തിരുത്തിയില്ലെങ്കില്‍ ഭാവിയില്‍ നല്ല വിലനല്‍കേണ്ടി വരുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് മുന്നറിയിപ്പ് നല്‍കി.
സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം ഉസ്താദിന്റെ ദുരൂഹമരണത്തെ ആത്മഹത്യയാക്കി ചിത്രീകരിക്കുകയും കൊലപാതകത്തിലേക്ക് സൂചന നല്‍കുന്ന തെളിവുകള്‍ നശിപ്പിക്കുകയും ചെയ്ത റിട്ട. എസ്പി ഹബീബ് റഹ്മാന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സിബിഐയുടെ സ്‌പെഷ്യല്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഖാസി കേസുമായി ബന്ധപ്പെട്ട് വിവിധ പ്രക്ഷോഭപരിപാടികള്‍ക്കും സെക്രട്ടറിയേറ്റ് രൂപംനല്‍കി.
ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബശീര്‍ ദാരിമി തളങ്കര, ഹാശിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സിപി മൊയ്തു മൗലവി, മുഹമ്മ്ദ് മൗലവി കോട്ടപ്പുറം, മഹ്മൂദ് ദേളി, ഖലീല്‍ ഹസനി, മുഹമ്മദ് ഫൈസി കജ, സിദ്ദീഖ് ബെളിഞ്ചം, അഷ്‌റഫ് ഫൈസി, നാഫിഅ് അസ്ഹദി സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee