സമര്‍ഖന്ദ് റിസോഴ്‌സ് കാമ്പയിന്‍ ആരംഭിച്ചു

സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ക്ക് ഫണ്ട് കൈമാറി എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. ജി മുഹമ്മദ് നിര്‍വഹിക്കുന്നു
കോഴിക്കോട് : എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടക്കുന്ന സമര്‍ഖന്ദ് റിസോഴ്‌സ് കാമ്പയിന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ഒരു മാസം നീണ്ടു നില്‍ക്കുന്ന റിസോഴ്‌സ് കാമ്പയിനില്‍ സംഘടനയുടെ തെരെഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകര്‍ കര്‍മ രംഗത്തിറങ്ങി വിഭവ സമാഹരണം നടത്തും. കാമ്പയിന്റെ ഉദ്ഘാടനം ആദ്യ കൂപ്പണ്‍ അന്‍സാബ് വെട്ടത്തൂരിന് നല്‍കിപാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ആദ്യ ഫണ്ട് നല്‍കി എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജി മുഹമ്മദും നല്‍കി ഉദ്ഘാടനം ചെയ്തു. കാമ്പയിന്‍ കണ്‍വീനര്‍ അയ്യൂബ് കൂളിമാട് അദ്ധ്യക്ഷത വഹിച്ചു. ഉമര്‍ ഫൈസി മുക്കം, മുക്കം മോയിമോന്‍ ഹാജി, നാസര്‍ ഫൈസി കൂടത്തായി, അബൂബക്കര്‍ ഫൈസി മലയമ്മ, സലാം ഫൈസി മുക്കം, ആര്‍ വി സലീം, അലി അക്ബര്‍ മുക്കം, സികെ ഖാസിം, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെളളായിക്കോട് സ്വാഗതവും കെ എന്‍ എസ് മൗലവി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE