ഷാര്‍ജ : നവംബര്‍ 5 മുതല്‍ 15 വരെ ഷാര്‍ജയില്‍ നടക്കുന്ന മുപ്പത്തിമൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഈ തവണയും ഗള്‍ഫ് സത്യധാര മാസികയുടെ പവലിയന്‍ ശ്രദ്ധാ കേന്ദ്രമാവും. ഗള്‍ഫ് മേഖലയില്‍ ആദ്യമായി കേരളത്തിലെ ഒരു വിദ്യാര്‍ഥി പ്രസ്ഥാനം പുറത്തിറക്കിയ പ്രസിദ്ധീകരണമായ ഗള്‍ഫ് സത്യധാര മാസിക ഇതിനോടകം തന്നെ പ്രവാസി മലയാളിക്കള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്. പ്രസിദ്ധീകരണം തുടങ്ങി ഏറെ കഴിയുന്നതിനു മുമ്പ് തന്നെ കഴിഞ്ഞ വര്‍ഷത്തെ പുസ്തകോത്സവത്തില്‍ ഗള്‍ഫ് സത്യധാര സാന്നിധ്യമറിയിച്ചിരുന്നു. മത - സാഹിത്യ - സാമൂഹിക - രാഷ്ട്രീയ മേഖലകിലെ പ്രമുഖര്‍ കഴിഞ്ഞ വര്‍ഷം പവലിയന്‍ സന്ദര്‍ശിച്ചിരുന്നു. വിവര സാങ്കേതിക ഉപകരണങ്ങളുടെ ആധിക്യത്തിലും വായനയുടെ സ്വാധീനം നില നിര്‍ത്താനും ധര്‍മ്മം മറന്ന ആധുനിക മനുഷ്യന്‍റെ ജീവിതത്തില്‍ നന്മകളുടെ വഴികളെ കാണിക്കാനുമാണ് സാത്യധാരയുടെ ഓരോ പതിപ്പും പുറത്തിറക്കിയത്. വിശിഷ്യ പ്രവാസികളുടെ ദൈനം ദിന ജീവിതത്തെ സ്പര്‍ശിക്കുന്ന വിഷയങ്ങളെ സമഗ്രമായി വിശകലനം ചെയ്തു പോരുന്നത് കൊണ്ട് തന്നെ പ്രവാസികള്‍ക്കിടയില്‍ ഏറെ സ്വാധീനം ചെലുത്താന്‍ ഗള്‍ഫ് സത്യധാരക്ക് കഴിഞ്ഞിട്ടുണ്ട്.
"നീതിബോധത്തിന്റെ നിതാന്ത ജാഗ്രത" എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന എസ്. കെ. എസ്. എസ്. എഫിന്‍റെ - യു എ എ ദേശീയ കമ്മിറ്റിയാണ് ഇതു പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ ഈ വര്‍ഷത്തെ പവലിയന്‍ ഏറെ ആകര്ഷണീയമാക്കാന്‍ ഭാരവാഹികള്‍ ശ്രദ്ധിക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖരായ പ്രസാധകരുടെ പുസ്തകള്‍ സത്യധാര സ്റ്റാളില്‍ ലഭ്യമാവും. ജി സി സി യിലെ ഏറ്റവും വലിയ പുസ്തകോല്‍സവത്തിലെ ഈ വര്‍ഷത്തെ സ്റ്റാള്‍ എസ്. കെ. എസ്. എസ്. എഫ് കേരള ഘടകം ജനറല്‍ സെക്രട്ടറിയും പ്രമുഖ പണ്ഡിതനും പ്രഭാഷകനും ചിന്തകനുമായ അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. ഡോ: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ബഷീര്‍ ഫൈസി ദേശമംഗലം (അംബേദ്‌കര്‍ അവാര്‍ഡ് ജേതാവ് ) മുഖ്യാഥിതിയായിരിക്കും.
- ishaqkunnakkavu