കോഴിക്കോട് : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആറ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കിയതോടെ സമസ്തയുടെ കീഴിലുള്ള അംഗീകൃത മദ്‌റസകളുടെ എണ്ണം 9463 ആയി ഉയര്‍ന്നു.
ബദ്‌രിയ്യ മദ്‌റസ - കണിച്ചാര്‍ (കണ്ണൂര്‍), മുനവ്വിറുല്‍ ഇസ്‌ലാം - കല്‍പ്പറ്റ (വയനാട്), ഉസ്മാന ദുന്നൂറൈനി മദ്‌റസ - റബ്ബാനി നഗര്‍, വെണ്ണങ്കോട് (കോഴിക്കോട്), സി. പി. അസൈന്‍ ഹാജി മെമ്മോറിയല്‍ മദ്‌റസ - നിരന്നപറമ്പ് (മലപ്പുറം), ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - പൊരിച്ചോളം (പാലക്കാട്), അബൂബക്കര്‍ സിദ്ദീഖ് മദ്‌റസ - തായിഫ് (സഊദിഅറേബ്യ) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ചേര്‍ന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ ഉപാദ്ധ്യക്ഷന്‍ പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി. എം. ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ഡോ:എന്‍. എ. എം. അബ്ദുല്‍ഖാദിര്‍, എം. എ. ഖാസിം മുസ്‌ലിയാര്‍, സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, എം. സി. മായിന്‍ ഹാജി, ഹാജി കെ. മമ്മദ് ഫൈസി, എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ. എം. അബ്ദുല്ല മാസ്റ്റര്‍, കെ. ടി. ഹംസ മുസ്‌ലിയാര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ. വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സംസാരിച്ചു. കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- SKIMVBoardSamasthalayam Chelari