കാസര്‍കോട് : നിര്‍ധനരായ രോഗികള്‍ക്ക് എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റികള്‍ മുഖേനെ നല്‍കി വരുന്ന സഹചാരി മരുന്നു വിതരണ കേന്ദ്രം കൂടുതല്‍ ജനകീയവും സൗകര്യപ്രദവുമാക്കുന്നതിന് വേണ്ടി കാസര്‍കോട് ജില്ലയിലെ 25 കേന്ദ്രങ്ങളില്‍ സഹചാരി സെല്‍ ആരംഭിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതോടുകൂടി മരുന്നു വിതരണത്തിനുള്ള അപേക്ഷാഫോറങ്ങളും മെഡിക്കല്‍ ഷോപ്പിലേക്കുള്ള ടോക്കണും പ്രസ്തുത കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും. അപേക്ഷകര്‍ക്കുള്ള മരുന്നുകള്‍ കാസര്‍കോട് റൂബി മെഡിക്കല്‍, കാഞ്ഞങ്ങാട് മെഡിക്കല്‍ എന്നിവിടങ്ങളില്‍ നിന്നും ടോക്കണ്‍ മുഖേനെ സൗജന്യമായി ലഭിക്കും. ഒരു രോഗിക്ക് 500 രൂപ വരെയുള്ള മരുന്നാണ് ഒരു ടോക്കണ്‍വഴി ലഭ്യമാകുക.
2015 ഫെബ്രുവരിയില്‍ തൃശൂര്‍ സമര്‍ഖന്തില്‍ വെച്ച് നടക്കുന്ന എസ് കെ എസ് എസ് എഫിന്റെ സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി ജില്ലാ കമ്മിറ്റി തയാറാക്കിയ 25 ഇന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് സഹചാരിക്ക് വേണ്ടി പുതിയ സെല്ലുകള്‍ തുടങ്ങുന്നത്. തീരുമാന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാശിം ദാരിമി ദേലംപാടി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സി.പി മൊയ്തു മൗലവി ചെര്‍ക്കള, ഖലീല്‍ ഹസനി ചൂരി, മൊയ്തു ചെര്‍ക്കള, സിദ്ദീഖ് ബെളിഞ്ചം, യൂസുഫ് വെടിക്കുന്ന്, ഹാരിസ് ഹസനി, യൂനുസ് ഹസനി, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee