തിരുവനന്തപുരം: ഈദുല്‍ ഫിത്വ്‌ര്‍, ബക്രീദ് ആഘോഷങ്ങള്‍ക്കു മൂന്നുദിവസം വീതം അവധി അനുവദിച്ച് വിദ്യാഭ്യാസ കലണ്‌ടറില്‍ ഉള്‍പ്പെടുത്തണമെന്നും ഈ വര്‍ഷത്തെ ബക്രീദ് പ്രമാണിച്ച് ഒക്ടോബര്‍ ആറ് തിങ്കളാഴ്‌ച അവധി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ മുസ്‌ലിം സംഘടനകളും കെ.എ.ടി.എഫ്. സംസ്ഥാന കമ്മിറ്റിയും സംയുക്തമായി മുഖ്യമന്ത്രിക്കു നിവേദനം നല്‍കി.
മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, വിവിധ സംഘടനാനേതാക്കളായ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ , ടി പി അബ്‌ദുല്ലക്കോയ മദനി , സി പി ഉമ്മര്‍ കാരക്കുന്ന് , ശൈഖ് മുഹമ്മദ് കാരക്കുന്ന് , കടയ്ക്കല്‍ അബ്‌ദുല്‍ അസീസ് മൌലവി , എ നജീബ് മൌലവി , വി എം കോയ മാസ്റ്റര്‍ , പി ഉണ്ണീന്‍ (എം.എസ്.എസ്.), സി ടി സക്കീര്‍ ഹുസൈന്‍ (എം.ഇ.എസ്.), കെ മോയിന്‍കുട്ടി (കെ.എ.ടി.എഫ്.) എന്നിവര്‍ സംയുക്തമായി ഒപ്പിട്ട നിവേദനമാണ് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചത്.