കണ്ണൂര്‍ : കാലികമായി സമൂഹം ആവശ്യപ്പെടുന്ന ദൌത്യങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ പുതുതലമുറയും വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളും മുന്നോട്ട് വരണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. എസ്. കെ. എസ്. എസ്. എഫ് ഈരംഗത്ത് ഇതര പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും തങ്ങള്‍ പറഞ്ഞു. നീതിബോധത്തിന്‍റെ നിതാന്ത ജാഗ്രത എന്ന പ്രമേയവുമായി നവംബര്‍ 30 ന് കണ്ണൂരില്‍ നടക്കുന്ന എസ്. കെ. എസ്. എസ്. എഫ് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഇസലാമിക് സെന്‍ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. അബ്ദുസലാം ദാരിമി കിണവക്കല്‍ അധ്യക്ഷത വഹിച്ചു. ജുനൈദ് ചാലാട്, സുറൂര്‍ പാപ്പിനിശ്ശേരി, സലാം പൊയനാട്, റഈസ് അസ്അദി, റശീദ് ഫൈസി പൊറോറ, ലത്തീഫ് പാലത്തുങ്കര, മുഖ്താര്‍ ഇരിക്കൂര്‍, റഹീം, ജംശീര്‍, ഫാഇസ്, ഫാറൂഖ് വട്ടപ്പൊയില്‍ സംസാരിച്ചു. അബ്ദുലത്തീഫ് പന്നിയൂര്‍ സ്വാഗതവും ശഹീര്‍പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.
- Latheef Panniyoor