ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്ലകസ് എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. സയ്യിദ് ബുര്‍ഹാന്‍ ഹുദവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2014-15 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്. ശമീം ഉളിയത്തടുക്ക (പ്രസിഡണ്ട്) ഫൈസല്‍ ബാറഡുക്ക (ജനറല്‍ സെക്രട്ടറി) മിനാസ് ദേളി (ട്രഷറര്‍) വൈസ് പ്രസിഡണ്ടുമാരായി ആബിദ് കുണിയ, റിയാസ് പൊവ്വല്‍, ഹൈദറലി ചെര്‍ക്കള എന്നിവരെയും സെക്രട്ടറിമാരായി നിയാസ് കുണിയ, മഷഹൂദ് അബ്ബാസ്, സാബിത്ത് ഗാളിമുഖം എന്നിവരെയും വര്‍ക്കിംഗ് സെക്രട്ടറിയായി ഹബീബ് ചെര്‍ക്കളെയും വര്‍ക്കിംഗ് മെമ്പര്‍മാരായി ബാഷിദ് ബംബ്രാണി, ഉബൈദ് കുണിയ, റാഷിദ് തൃക്കരിപ്പൂര്‍, റഷീദ് എ. എച്ച് മുളിയടുക്ക, ദാവൂദ് മണിയൂര്‍, അറഫാത്ത് കുണിയ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.
- Secretary, SKSSF Kasaragod Distict Committee