തിരൂരങ്ങാടി : സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യബോധമുള്ള നേതാക്കളുടെ അഭാവമാണ് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും സമൂഹത്തെ നയിക്കേണ്ട പണ്ഡിതര്‍ നേതൃഗുണമുള്ളവരായിത്തീരണമെന്നും പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസിലെ ഡിഗ്രി കോളേജ് വിദ്യാര്‍ത്ഥി യൂനിയന്‍ അല്‍ ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അസാസിന്റെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയെ മൂല്യച്യുതിയില്‍ നിന്നു കരകയറ്റണമെന്നും വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി ലക്ഷ്യപ്രാപ്തരായ തലമുറയെ വാര്‍ത്തെടുക്കലാണ് ഇതിന് പരിഹാരമെന്നും തങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ സി. യൂസുഫ് ഫൈസി അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സെക്രട്ടറി യു. ശാഫി ഹാജി, ട്രഷറര്‍ സൈതലവി ഹാജി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ : മുഹമ്മദ് ജാസിം കൊണ്ടാട്ടി (പ്രസിഡന്റ്), നുഅ്മാന്‍ ചുങ്കത്തറ, ബശീര്‍ കാടാമ്പുഴ (വൈസ് പ്രസിഡന്റ്), ഹാശീര്‍ കൂരിയാട് (ജന:സെക്രട്ടറി), അജ്മല്‍ വയനാട് (ജോ. സെക്രട്ടറി), സാജിദ് കളമശ്ശേരി (ഫൈനാന്‍സ് സെക്രട്ടറി), മുനവ്വര്‍ മച്ചിങ്ങല്‍ (ട്രഷറര്‍).
- Darul Huda Islamic University