ബാംഗ്ലൂര്‍ : സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബാംഗ്ലൂര്‍ റൈഞ്ച് ജനറല്‍ ബോഡി യോഗവും അനുസ്മരണവും മോത്തി നഗര്‍ എം.എം.എ. ആസ്ഥാനത്ത് വെച്ച് നടന്നു. ബാംഗ്ലൂര്‍ റൈഞ്ച് മുഫത്തിശ് ഉമര്‍ ദാരിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് ഖലീല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ലത്തീഫ് ഹാജി, ശംസുദ്ദീന്‍ കൂടാളി, അയ്യൂബ് ഹസനി, നാസര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.
റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റായി ഖലീല്‍ ഫൈസിയും സെക്രട്ടറിയായി സ്വാലിഹ് ഫൈസി ഇര്‍ഫാനിയും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികള്‍ : യൂനുസ് ഫൈസി, പി.എം. മുഹമ്മദ് മൌലവി (വൈ.പ്രസി). അയ്യൂബ് ഹസനി, ഫാറൂഖ് മയ്യില്‍(ജോ.സെക്ര). ശംസുദ്ദീന്‍ കൂടാളി (ട്രഷറര്‍). സൈതലവി മുസ്ലിയാര്‍ (പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍). അശ്റഫ് മൌലവി (വൈ.ചെയര്‍മാന്‍).
സമസ്ത മുശാവറ അംഗം ഒ.കെ. അര്‍മിയാ ഉസ്താദ്, സമസ്ത ചീഫ് ഖാരിഅ് അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ എന്നിവരുടെ അനുസ്മരണ പ്രഭാഷണം ഉമര്‍ ദാരിമി നടത്തി. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും സമസ്ത പൂര്‍വ്വ സൂരികളുടെ ജീവിതം നാം മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാതം പത്ര പ്രചരണ പ്രവര്‍ത്തനം നടത്താനും വരിക്കാരെ ചേര്‍ക്കാനും യോഗം തീരുമാനിച്ചു. യാഖൂബ് ഇ അലവി, ഫാറൂഖ് മയ്യില്‍, മുഹമ്മദ് ഖാസിമി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.
- Muhammed vanimel, kodiyura