കല്‍പ്പറ്റ : പുതു തലമുറ മാതൃകയാക്കേണ്ടത് ധര്മ്മബോധമുള്ളവരെയാണെന്നും അറിവുള്ളവരിലൂടെ മാത്രമേ ശാക്തീകരണം സാധ്യമാവുകയുള്ളൂവെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. കല്‍പ്പറ്റയില്‍ ശിഹാബ് തങ്ങള്‍ സ്മാരക വനിതാ കോളേജ് യൂണിയന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാരിസ് ബാഖവി കമ്പളക്കാട് അദ്ധ്യക്ഷത വഹിച്ചു. ഖാസിം ദാരിമി പന്തിപ്പൊയില്‍, നൗഫല്‍ മാസ്റ്റര്‍ സംസാരിച്ചു. ഇബ്രാഹം ഫൈസി പേരാല്‍ സ്വാഗതവും കെ അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally