പരിഷ്‌കൃത കാലത്തെ വിദ്യാഭ്യാസം പ്രകൃതിയെയും സഹജീവികളെയും പരിഗണച്ചായിരിക്കണം : പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍
സംസാരിക്കുന്നു
ചട്ടഞ്ചാല്‍ : പരിഷ്‌കൃത കാലത്ത് മാറുന്ന കോലങ്ങളില്‍ സര്‍വ്വതും കമ്പോളവല്‍ക്കരിക്കപ്പെടുമ്പോള്‍ സാമൂഹിക നന്മക്കും ദേശത്തിന്റെ അഭിവൃദ്ധിക്കുമായി സര്‍വ്വരും രംഗത്തിറങ്ങണമെന്നും ടെക്‌നോളജി തുളുമ്പുന്ന കാലത്തെ  വിദ്യാഭ്യാസം പ്രകൃതിയെയും സഹജീവികളെയും പരിഗണച്ചായിരിക്കണമെന്നും പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജ് യൂണിയന്‍ (എ.എസ്.യു) പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മിക പാഠങ്ങളും ലൗകിക വിദ്യാഭ്യാസവും സംയോജിപ്പിച്ചുക്കൊണ്ടുള്ള സമന്വയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും അക്കാദമിക ഇടപെടലുകളും ആഗോള ദഅ്‌വത്തിനുതകുന്ന തൂലിക-വാചിക പ്രയോഗങ്ങളും നന്മകള്‍ വിളമ്പുന്ന സാമൂഹ്യ നെറ്റുവര്‍ക്കുകളും ആശാവഹമാണെന്നും ആ രംഗങ്ങളില്‍ കരുത്താര്‍ജ്ജിച്ചുക്കൊണ്ടിരിക്കുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജിന്റെ വൈജ്ഞാനിക സംരംഭങ്ങള്‍ സ്തുതര്‍ഹ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ഐ.സി പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. എ.എസ്.യു പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കുന്ന അദ്ദഅ്‌വ പത്രിക പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എം.ഐ.സി ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് നല്‍കി പ്രകാശനം ചെയ്തു. എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മൊയ്തീന്‍ കുട്ടി ഹാജി, ടി.ഡി അഹ്മദ്  ഹാജി, പാദൂര്‍ കുഞ്ഞാമു ഹാജി, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, സി.എച്ച് അബ്ദുല്ല ഹാജി ചെറുകോട്, ജലീല്‍ കടവത്ത്, സുലൈമാന്‍ ഹാജി മല്ലം, അബ്ബാസ് കുന്നില്‍, എം.പി മുഹമ്മദ് ഫൈസി ചേരൂര്‍, അഹ്മദ് ശാഫി ദേളി, നൗഫല്‍ ഹുദവി ചോക്കാട്,  ഡോ. സലീം നദ്‌വി, നൗഫല്‍ ഹുദവി കൊടുവള്ളി, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ശദി കെ.സി റോഡ്, സിറാജ് ഹുദവി പല്ലാര്‍, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, അസ്മതുള്ളാഹ് ഇര്‍ശാദി ഹുദവി കടബ, ശൗഖുല്ലാഹ് ഇര്‍ശാദി ഹുദവി സാല്‍മറ, ഹസൈനാര്‍ വാഫി തളിപ്പറമ്പ്, അബ്ദുല്‍ റഊഫ് ഹുദവി, ജസീല്‍ ഹുദവി മുക്കം, അലി അക്ബര്‍ ഹുദവി പുതുപ്പറമ്പ്, ഖലീല്‍ ഇര്‍ശാദി ഹുദവി കൊമ്പോട്, മന്‍സൂര്‍ ഇര്‍ശാദി ഹുദവി പള്ളത്തടുക്ക, നുഅ്മാന്‍ ഇര്‍ശാദി ഹുദവി പള്ളങ്കോട്, ഹസന്‍ ശിഹാബ് ഹുദവി ബന്തിയോട്, അബ്ദുല്‍ റാസിഖ് നാരമ്പാടി, സലീം അഹ്മദ് ശാഫി ദേളി, ജാബിര്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod