പെരുന്നാളിന് കപ്പലില്ല; ദ്വീപ് വിദ്യാര്‍ത്ഥികള്‍ പ്രധിസന്ധിയില്‍

കൊണ്ടോട്ടി : ബലി പെരുന്നാളിന്‍ നാട്ടില്‍പോവാന്‍ കപ്പലില്ലാത്തതിനാല്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ദര്‍സ്, അറബിക് കോളേജുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. 500 പരം വിദ്യാര്‍ത്ഥികളാണ് മതകലാലയങ്ങളില്‍ പഠനം നടത്തിവരുന്നത്. കൊല്ലത്തില്‍ രണ്ട് തവണമാത്രം നാട്ടിലേക്ക് പോകാന്‍ ലഭിക്കുന്ന അവസരങ്ങളാണ് ഇവര്‍ക്ക് ഇതുവഴി നഷ്ടമാകുന്നത്. ഇനി റമളാന്‍ മാസത്തിലാണ് ഇവര്‍ക്ക് നാട്ടില്‍പോകാന്‍ അവസരം ലഭിക്കുക.
സെപ്തംബര്‍ 30, ഒക്‌ടോബര്‍ 1 തിയ്യതികളില്‍ കൊച്ചി മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നായി പുറപ്പെടുന്ന എം.വി ബാരത് സീമ, എം.വി ലക്ഷദ്വീപ് സി, എം.വി അമിന്‍ ദിവി കപ്പലുകളില്‍ പുറപ്പെടാമെന്ന ആശയാണ് ടിക്കറ്റ് വിതരണം നടക്കാത്തത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാവുന്നത്. അന്വേഷണത്തിന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാന്യമായ മറുപടിനല്‍കാന്‍ പോലും അധികൃതര്‍ തായ്യാറാവാത്തതും വിദ്യാര്‍ത്ഥികളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
നേരത്തെ ഹാജിമാരുടെ യാത്ര ദുരിതപൂര്‍ണ്ണമാക്കിയ അതികൃതരും ഏക ജന പ്രതിനിധിയായ എം.പി യും ഈ പ്രതിസന്ധിയിലും മൗനം പാലിക്കുകയാണ്. ഇതിനെതിരെ ബേപ്പൂരിലും കൊച്ചിയിലും വന്വിച്ച പ്രക്ഷോഭം സംഘടപ്പിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് സ്റ്റെയ്റ്റ് കമ്മിറ്റി അറിയിച്ചു.
- SHAMSULULAMA COMPLEX - MUNDAKKULAM