സജ്ദയുടെ സംസ്ഥാന തല കണ്‍വെന്‍ഷന്‍
പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്യുന്നു
|
പെരിന്തല്‍മണ്ണ : മലപ്പുറം ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ കൂടവും സംയുക്തമായി നടപ്പാക്കുന്ന ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കണമെന്ന് ജാമിഅഃ ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ സജ്ദയുടെ കേന്ദ്ര കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാമ്പസുകളുടെ സുരക്ഷയും ശുചിത്വവും സമകാലിക സമൂഹത്തിന്റെ പ്രധാന അജണ്ടയായി മാറണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്ന യോഗം പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അദ്ധ്യക്ഷത വഹിച്ചു പുത്തനഴി മൊയ്തീന്‍ ഫൈസി ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഉസ്മാന്‍ ഫൈസി ഏറിയാട്, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി പാതിരമണ്ണ പ്രസംഗിച്ചു. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ സ്വാഗതവും ജവാദ് മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.
- Secretary Jamia Nooriya