കൊടിഞ്ഞി : 'ഒരുമിക്കാം നന്മക്കൊപ്പം' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് എസ്.കെ.എസ്.ബി.വി സംസ്ഥാന തലത്തില്‍ 9000 കേന്ദ്രങ്ങളില്‍ ആരംഭിച്ച സംഘടന ശാക്തീകരണ കാമ്പയിന്‍ ജില്ലയില്‍ തുടക്കമായി. കൊടിഞ്ഞി ചെറുപ്പാറയില്‍ വെച്ച് നടന്ന വിദ്യാര്‍ത്ഥി സംഗമംസയ്യിദ് മുത്തുക്കോയ ജിഫ്‌രി തങ്ങളുടെ അധ്യക്ഷതയില്‍ സദര്‍ മുഅല്ലിം കബീര്‍ ഫൈസി താനൂര്‍ ഉത്ഘാടനം നിര്‍വഹിച്ചു. കൊടിഞ്ഞി പഴയ ജുമാ മസ്ജിദില്‍ വെച്ച് നടന്ന കബര്‍ സിയാറത്തിന്ന് മുദരിസ് സയ്യിദ് ഷാഹുല്‍ ഹമീദ് ജമലുല്ലൈലി തങ്ങള്‍ നേത്രത്വം നല്‍ക്കി. സയ്യിദ് ഷാഹുല്‍ ഹമീദ് ജിഫ്രി തങ്ങള്‍, കബീര്‍ ഫൈസി താനൂര്‍, ആബ്ദു റസാഖ് ഫൈസി മൂന്നിയൂര്‍, അബ്ദുറഹിമാന്‍ ഫൈസി, പത്തൂര്‍ മൂസക്കുട്ടി എന്നിവര്‍ പങ്കെടുത്തു .
കാമ്പയിന്റെ ഭാഗമായി മൂന്ന് തൈകള്‍ മദ്രസ്സ അംഗണത്തില്‍ നട്ടു. എസ്.കെ.എസ്.ബി.വി യുടെ പുതിയ കമ്മിറ്റിയും നിലവില്‍ വന്നു.
കമ്മിറ്റി ഭാരവാഹികള്‍ : മുഹമ്മദ് മഹ്ശൂഖ് .പി (പ്രസിഡന്റ്), ജാസിര്‍ ഹുസൈന്‍ .ടി, മുഹമ്മദ് സഫീര്‍ (വൈസ്.പ്രസിഡന്റുമാര്‍), മിദ്‌ലാജ്. കെ (ജന: സെക്രട്ടറി), യാസിര്‍ അറഫാത്ത്, ഇല്ല്യാസ് .ടി (ജോ : സെക്രെട്ടറിമാര്‍), നൗഫല്‍ . വി (ഖജാഞ്ചി), അര്‍സല്‍. ഇ.പി, മുഹമ്മദ് സിനാന്‍ .കെ, ഫളലു റഹ്മാന്‍ ഒ.കെ (റൈഞ്ച് കൗണ്‍സിലര്‍മാര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
- dubai skssf